പ്ര​മേ​ഹ​രോ​ഗ​ത്തെത്തു​ട​ർ​ന്ന് കാ​ൽ മു​റി​ച്ചു മാ​റ്റി​യെ​ങ്കി​ലും ല​ക്ഷ്മി​യ​മ്മ വോ​ട്ട് പാഴാ​ക്കി​യി​ല്ല
Saturday, April 27, 2024 3:50 AM IST
ക​ട്ട​പ്പ​ന: പ്ര​മേ​ഹ​രോ​ഗ​ത്തെത്തു​ട​ർ​ന്ന് ഒ​രു കാ​ൽ മു​റി​ച്ചു മാ​റ്റി​യെ​ങ്കി​ലും ക​ട്ട​പ്പ​ന സ്വ​ദേ​ശി​നിയാ​യ 84 കാ​രി ല​ക്ഷ്മി​യമ്മ ഇ​ത്ത​വ​ണ​യും വോ​ട്ട് പ​ഴാ​ക്കി​യി​ല്ല. ക​ട്ട​പ്പ​ന​യ്ക്ക​ടു​ത്ത് അ​മ്പ​ല​ക്ക​വ​ല സ്വ​ദേ​ശി​നി​യാ​ണ് കോ​യി​ക്ക​ൽ ല​ക്ഷ്മി. .

എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും മു​ട​ങ്ങാ​തെ വോ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ വോ​ട്ട് ചെ​യ്യാ​നാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു ഇ​വ​ർ. പ്ര​മേ​ഹ​രോ​ഗ​ത്തെത്തു​ട​ർ​ന്ന് എട്ടു മാ​സം മു​മ്പ് ഒ​രു കാ​ൽ മു​റി​ച്ചു മാ​റ്റേ​ണ്ടി വ​ന്നു. അ​തി​നുശേ​ഷം വീ​ട്ടി​ൽനി​ന്ന് പു​റ​ത്തി​റ​ങ്ങാ​തെ​യാ​യി. ഇ​ത്ത​വ​ണ വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് അ​തി​യാ​യി ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​രോ​ഗ്യം അ​നു​വ​ദി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു.

എ​ന്നാ​ൽ, മ​ക​ൻ സ​ജി അ​മ്മ​യു​ടെ ആ​ഗ്ര​ഹ​ത്തി​ന് ഒ​പ്പം നി​ന്നു. അ​ങ്ങ​നെ വീ​ൽ​ചെ​യ​റി​ൽ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി ല​ക്ഷ്മിയമ്മ വോ​ട്ട് ചെ​യ്തു.​ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളി​ലെ 185-ാം ന​മ്പ​ർ ബൂ​ത്തി​ലാ​യി​രു​ന്നു വോ​ട്ട്. വി​ര​ൽ​ത്തു​മ്പി​ൽ മ​ഷി പു​ര​ട്ടി ജ​നാ​ധി​പ​ത്യ​ത്തിന്‍റെ സു​വ​ർ​ണ നി​മി​ഷ​ത്തി​ൽ പ​ങ്കാ​ളി​യാ​യി മ​ട​ങ്ങി​യ​പ്പോ​ൾ ല​ക്ഷ്മി​യ​മ്മ​യു​ടെ മു​ഖ​ത്ത് തെ​ളി​ഞ്ഞ​ത് അ​ഭി​മാ​ന​വും ആ​ഹ്ളാദവും.