മൂവാറ്റുപുഴ: എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന് മൂവാറ്റുപുഴയിൽ ഉജ്വല സ്വീകരണം. നിയോജക മണ്ഡലത്തിലെ ആയവന, പായിപ്ര, പാലക്കുഴ, ആരക്കുഴ, മാറാടി, കല്ലൂർക്കാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകൾ, മൂവാറ്റുപുഴ നഗരസഭയിലെ വിവിധ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരുന്നു ഇന്നലെ പര്യടനം.
കാലാന്പൂര് ആട് മാർക്കറ്റിൽ നിന്നായിരുന്നു തുടക്കം. ആട് കച്ചവടക്കാർ, കർഷകർ എന്നിവർ സ്വീകരണം നൽക. തുടർന്ന് പേഴയ്ക്കാപ്പിള്ളി സബൈൻ ആശുപത്രിയിൽ നഴ്സുമാർ ഡോക്ടർമാർ, ജീവനക്കാർ എന്നിവരോടും വോട്ടഭ്യർഥിച്ചു.
തുടർന്നു പാലക്കുഴയിൽ പര്യടനം നടത്തി. ഹൈ കെയർ പോളിമർ ഗ്ലൗസ് കന്പനിയിലെ തൊഴിലാളികൾ, ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ എന്നിവരുമായി സൗഹൃദം പങ്കുവച്ച് മാറികയിലെത്തി. മാറിക ആരാധനാമഠം, ആരക്കുഴ ഗവ.ഐടിഐ, കണ്ണങ്ങാടി, പെരിങ്ങഴ എന്നിവിടങ്ങൾ സന്ദർശിച്ചു. തുടർന്നു മൂഴിക്കവല, മുഹ്യുദ്ദീൻ ജുമമസ്ജിദ് എന്നിവിടങ്ങളിൽ വോട്ടഭ്യർഥിച്ചു.
നോർത്ത് മാറാടി മഞ്ചിരിപ്പടിയിലെ ആഷ്ലി ഫർണിഷിംഗ് കന്പനി, ആയവന കാവക്കാട് ബോഡി ഗിയർ ഇന്റർനാഷണൽ സ്ഥപനം, പേരമംഗലം, കലൂർ കവല, കുളങ്ങാട്ടുപാറ പേപ്പർ കന്പനി, കടവുർ ലക്ഷം വീട് കോളനി, തൊണ്ണുറാം കോളനി, കല്ലൂർക്കാട് ലക്ഷം വീട് കോളനി, ആറൂർ കോളനി എന്നിവിടങ്ങളിലും കുടുംബയോഗങ്ങളിലും വോട്ട് തേടി.
vv
എൽഡിഎഫ് നേതാക്കളായ ബാബു പോൾ, ജോണി നെല്ലൂർ, ഷാജി മുഹമ്മദ്, എൽദോ എബ്രഹാം, ജോഷി സ്കറിയ, എം.ആർ. പ്രഭാകരൻ, ജോളി പൊട്ടയ്ക്കൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.