കൊ​ക്ക​യാ​റി​ന്‍റെ സ്നേ​ഹാ​ദ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി ഡീ​ൻ
Thursday, March 28, 2024 2:59 AM IST
ഇ​ടു​ക്കി: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന് കൊ​ക്ക​യാ​റി​ൽ ഉൗ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി. നാ​ര​കം​പു​ഴ​യി​ലെ യൂ​ണി​യ​ൻ ബാ​ങ്ക് ശാ​ഖ​യി​ൽ എ​ത്തി​യ സ്ഥാ​നാ​ർ​ഥി​യെ ജീ​വ​ന​ക്കാ​ർ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്നു ഇ​വി​ടു​ത്തെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലും വോ​ട്ട​ഭ്യ​ർ​ഥി​ച്ചു.​വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ക​ളെ നേ​രി​ൽ ക​ണ്ട് പി​ന്തു​ണ തേ​ടി.

പൊ​തു സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, മ​ഠ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി.​തു​ട​ർ​ന്ന് കു​റ്റി​പ്ലാ​ങ്ങാ​ടാ​യി​രു​ന്നു പ​ര്യ​ട​നം. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്ാ​യി​രു​ന്ന കാ​ല​യ​ള​വി​ലെ സ​മ​ര​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ കേ​സി​ൽ കാ​ഞ്ഞി​ര​പ്പള്ളി കോ​ട​തി​യി​ലെ​ത്തി ഡീ​ൻ ജാ​മ്യം എ​ടു​ത്തു.

തു​ട​ർ​ന്ന് കൊ​ക്ക​യാ​റി​ൽ 2021 ലെ ​ഉ​രു​ൾ പൊ​ട്ട​ലി​ൽ വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ഡീ​ൻ കു​ര്യാ​ക്കോ​സ് മു​ൻ​കൈ​യെ​ടു​ത്തു നി​ർ​മി​ച്ചു ന​ൽ​കു​ന്ന 20 ഭ​വ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി. ഉ​ദ​യ​ഗി​രി​യി​ൽ പൊ​തു​യോ​ഗ​ത്തി​ലും വ​ണ്ടി​പ്പെ​രി​യാ​റി​ൽ യു​ഡി​എ​ഫ് പീ​രു​മേ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നി​ലും പ​ങ്കെ​ടു​ത്തു.

വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ സ്ഥാ​നാ​ർ​ഥി​ക്ക് കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ​യു​ള്ള​വ​ർ സ്നേ​ഹ​നി​ർ​ഭ​ര​മാ​യ സ്വീ​ക​ര​ണ​മാ​ണ് ന​ൽ​കി​യ​ത്. ഇ​ന്ന് അ​ടി​മാ​ലി​യി​ൽ ഗോ​ത്രവ​ർ​ഗ​കു​ടി​ക​ളി​ൽ പ്ര​ചാ​ര​ണം ന​ട​ത്തും.​വ​ണ്ടി​പ്പെ​രി​യാ​റി​ൽ ന​ട​ന്ന യു​ഡി​എഫ് ക​ണ്‍​വ​ൻ​ഷ​ൻ മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​രേ​ന്ദ്ര​മോ​ദി​യു​ടെ പ​ത്തു​വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ൽ ഇ​ന്ത്യ​യി​ൽ തൊ​ഴി​ൽ ര​ഹി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​യും ഭ​ര​ണ​ഘ​ട​ന​യെ ബി​ജെ​പി സ​ർ​ക്കാ​ർ ദു​ർ​ബ​ല​പ്പെ​ടു​ത്തി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡീ​ൻ എം​പി ഫ​ണ്ട് പാ​ഴാ​ക്കി​യെ​ന്ന​ത് വ്യാ​ജ ആ​രോ​പ​ണ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.