യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തിയ യു​വാ​വ് പി​ടി​യി​ൽ
Wednesday, March 27, 2024 3:53 AM IST
അ​ടി​മാ​ലി: യു​വ​തി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക​ൾ​ക്കും അ​യ​യ്ക്കു​ക​യും യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ.

ക​ട്ട​പ്പ​ന തൊ​പ്പി​പ്പാ​ള സ്വ​ദേ​ശി ബി​ബി​നെ​യാ​ണ് അ​ടി​മാ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വ​തി​യു​മാ​യി ഫോ​ണ്‍ വ​ഴി ബി​ബി​ൻ അ​ടു​പ്പം സ്ഥാ​പി​ക്കു​ക​യും അ​ടി​മാ​ലി​യി​ലെ ലോ​ഡ്ജി​ൽ എത്തിച്ച് പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

നഗ്ന ദൃശ്യങ്ങൾ കാ​ണി​ച്ച് യു​വ​തി​യെ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തിയിരു​ന്നു. ഇ​തേത്തു​ട​ർ​ന്ന് യു​വ​തി അ​ടി​മാ​ലി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കുകയായിരുന്നു. യു​വാ​വി​ൽനി​ന്നു മൊ​ബൈ​ൽ ഫോ​ണ്‍ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

സൈ​ബ​ർ സെ​ൽ ഫോ​ണി​ൽനി​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. കേ​സി​ൽ മ​റ്റു പ്ര​തി​ക​ളി​ല്ലെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം.