തൊ​ടു​പു​ഴ മേ​ഖ​ല ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു സ​മാ​പി​ക്കും
Wednesday, March 27, 2024 3:53 AM IST
മു​ത​ല​ക്കോ​ടം: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന​പ​ള്ളി​യി​ൽ ന​ട​ന്നു​വ​രു​ന്ന തൊ​ടു​പു​ഴ മേ​ഖ​ല ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു സ​മാ​പി​ക്കും. വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ രാ​ത്രി 8.30 വ​രെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ. അ​തി​ര​ന്പു​ഴ കാ​രി​സ് ഭ​വ​ൻ ഡ​യ​റ​ക്ട​ർ ഫാ.​കു​ര്യ​ൻ കാ​രി​യ്ക്ക​ൽ, സാ​ബു ആ​റു​തൊ​ട്ടി​യി​ൽ എ​ന്നി​വ​രാ​ണ് ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

വി​ശു​ദ്ധ​കു​ർ​ബാ​ന​യി​ൽനി​ന്നു ശ​ക്തി സ്വീ​ക​രി​ച്ചാ​ലേ കു​ടും​ബ​ങ്ങ​ളു​ടെ വി​ശു​ദ്ധീ​ക​ര​ണ​വും കെ​ട്ടു​റ​പ്പും സാ​ധ്യ​മാ​കൂ. വ​ച​നാ​ധി​ഷ്ടി​ത ജീ​വി​ത​ത്തി​ലൂ​ടെ ക്രി​സ്തു​വി​ന് സാ​ക്ഷ്യം ന​ൽ​ക​ണ​മെ​ന്നും ഫാ.​കു​ര്യ​ൻ കാ​രി​യ്ക്ക​ൽ പ​റ​ഞ്ഞു.​

തൊ​ടു​പു​ഴ മേ​ഖ​ല​യി​ലെ വി​വി​ധ ഫൊ​റോ​ന​ക​ളി​ലെ പ്രാ​ർ​ഥ​നാ​കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ ആ​യി​ര​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. കു​ടും​ബ​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​വും വി​ശു​ദ്ധീ​ക​ര​ണ​വും ല​ക്ഷ്യ​മി​ട്ടാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തു​ന്ന​ത്.

ഫാ.​മാ​ത്യു കോ​ണി​ക്ക​ൽ ഇ​ന്ന​ലെ ന​ട​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ വി​ശു​ദ്ധ​കു​ർ​ബാ​ന​യ​ർ​പ്പി​ച്ചു. മു​ത​ല​ക്കോ​ടം ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ.​ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ൽ, അ​സി.​വി​കാ​രി​മാ​രാ​യ ഫാ.​ഡെ​ൽ​ബി​ൻ കു​രീ​ക്കാ​ട്ടി​ൽ, ഫാ.​അ​ല​ൻ മ​രു​ത്വാ​മ​ല​യി​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ ജോ​ർ​ജ് ജോ​സ​ഫ് കൊ​ച്ചു​പ​റ​ന്പി​ൽ, ജോ​ർ​ജ് തു​റ​യ്ക്ക​ൽ, ജോ​സ​ഫ് കു​ന്ന​ത്ത്, ആ​ന്‍റ​ണി കി​ഴ​ക്കേ​ട​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.