ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, March 27, 2024 3:37 AM IST
ക​രി​മ​ണ്ണൂ​ർ: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. എ​റ​ണാ​കു​ള​ത്ത് സ്ഥാ​പ​നം ന​ട​ത്തു​ന്ന ആ​ല​പ്പു​ഴ ത​ണ്ണീ​ർ​മു​ക്കം ക​രി​ക്കാ​ട് സ്വ​ദേ​ശി പു​ത്ത​ൻ​ത​റ​യി​ൽ ര​ഞ്ജി​ത്തി (34) നെ​യാ​ണ് ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് ആ​ല​പ്പു​ഴ​യി​ൽനി​ന്ന് പി​ടി​കൂ​ടി​യ​ത്.

ചെ​ക്കോ​സ്ലോ​വാ​ക്യ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി​യി​ൽനി​ന്ന് 3.98 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് കേ​സ്. കഴിഞ്ഞവർഷ മാ യിരു​ന്നു സം​ഭ​വം. പ​ണം കൊ​ടു​ത്തി​ട്ടും ജോ​ലി ല​ഭി​ക്കാ​തി​രു​ന്ന​തി​നെത്തു​ട​ർ​ന്നു ക​രി​മ​ണ്ണൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

സി​ഐ ടി.​വി ധ​ന​ഞ്ജ​യ​ദാ​സ്, എ​സ്ഐ ടി.​ആ​ർ. ദി​പു, എ​സ്‌​സി​പി​ഒ പി. ​എ​സ്. അ​നോ​ഷ്, സി​പി​ഒ മു​ജീ​ബ് റ​ഹ്മാ​ൻ, രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​ത​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.