ക​ട്ട​പ്പ​ന​യിൽ വോട്ടുതേടി ജോ​യ്സ്
Wednesday, March 27, 2024 3:37 AM IST
ക​ട്ട​പ്പ​ന: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജ് ഇ​ന്ന​ലെ ക​ട്ട​പ്പ​ന ബാ​ർ അ​സോ​സി​യേ​ഷ​നി​ലെ​ത്തി സു​ഹൃ​ത്തു​ക്ക​ളോ​ടും സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടും വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. കോ​ട​തി ജീ​വ​ന​ക്കാ​രു​ടെ​യും അ​ഭി​ഭാ​ഷ​ക​രു​ടെ​യും വോ​ട്ട് ഉ​റ​പ്പി​ച്ച സ്ഥാ​നാ​ർ​ഥി അ​വ​രോ​ടൊ​പ്പം ഉ​ച്ച​യൂ​ണും ക​ഴി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്.

രാ​വി​ലെ 7.30 ന് ​പാ​ന്പാ​ടും​പാ​റ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ഏ​ലം ഗ​വേ​ഷ​ണ​കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചാ​ണ് സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. ജീ​വ​ന​ക്കാ​ർ മാ​ല​യി​ട്ട് സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ക​ൽ​ക്കൂ​ന്ത​ൽ, താ​ന്നി​മൂ​ട്, പാ​ന്പാ​ടും​പാ​റ, നെ​ടു​ങ്ക​ണ്ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു.

ഇ​ന്ന് മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ ഏ​ഴി​ന് കാ​ലാ​ന്പൂ​രി​ൽ നി​ന്ന് പ​ര്യ​ട​നം ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് മൂ​ങ്ങാം​കു​ന്ന് ജം​ഗ്ഷ​ൻ, പാ​ല​ക്കു​ഴ, പാ​ല​ക്കു​ഴ, മാ​റി​ക, ആ​ര​ക്കു​ഴ, ക​ണ്ണ​ങ്ങാ​ടി, പെ​രി​ങ്ങ​ഴ, പേ​ട്ട, മാ​റാ​ടി, കാ​വ​ക്കാ​ട്, പേ​ര​മം​ഗ​ലം, കു​ള​ങ്ങാ​ട്ടു​പാ​റ, ക​ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ വോ​ട്ട് തേ​ടും. ക​ട​വൂ​ർ ല​ക്ഷം​വീ​ട് കോ​ള​നി, തൊ​ണ്ണൂ​റാം കോ​ള​നി, ക​ല്ലൂ​ർ​കാ​ട് ല​ക്ഷം​വീ​ട് കോ​ള​നി, ആ​റൂ​ർ കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ലെ നാ​ട്ടു​കൂ​ട്ട​ത്തി​ലും പ​ങ്കെ​ടു​ക്കും.