ഹൈ​റേ​ഞ്ചി​ന്‍റെ ഹൃ​ദ​യം തൊ​ട്ട് ഡീ​ൻ
Wednesday, March 27, 2024 3:37 AM IST
ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​ർ, ക​ട്ട​പ്പ​ന മേ​ഖ​ല​ക​ളി​ൽ പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന് ഉൗ​ഷ്മ​ള സ്വീ​ക​ര​ണം. വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ൾ, അ​ഗ​തി മ​ന്ദി​ര​ങ്ങ​ൾ എ​ന്നി​വിടങ്ങൾ സ​ന്ദ​ർ​ശി​ച്ച് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു.

രാ​വി​ലെ ക​ട്ട​പ്പ​ന​യി​ലെ പ്ര​ധാ​ന നേ​താ​ക്ക​ളെ ക​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യ ശേ​ഷം വ്യ​ക്തി​ക​ളെ നേ​രി​ൽ ക​ണ്ട് സൗ​ഹൃ​ദം പു​തു​ക്കി​യാ​ണ് ഡീ​ൻ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച​ത്.

സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി, നേ​ഴ്സിം​ഗ് കോ​ള​ജ്, ഫാ​ർ​മ​സി കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തി വോ​ട്ട് തേ​ടി. വ​ള്ള​ക്ക​ട​വി​ലു​ള്ള ആ​രാ​ധ​നാ​ല​യ​വും അ​ഗ​തി മ​ന്ദി​ര​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച ശേ​ഷം അ​ടി​മാ​ലി​യി​ൽ ദേ​വി​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വെ​ൻ​ഷ​നി​ലും തു​ട​ർ​ന്ന് റോ​ഡ് ഷോ​യി​ലും പ​ങ്കെ​ടു​ത്തു.

ഇ​ന്ന് പീ​രു​മേ​ട് മ​ണ്ഡ​ല​ത്തി​ലെ ച​ക്കു​പ​ള്ളം, കു​മ​ളി, വ​ണ്ടി​പ്പെ​രി​യാ​ർ, പീ​രു​മേ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് പ​ര്യ​ട​നം ന​ട​ത്തും. വൈ​കു​ന്നേ​രം വ​ണ്ടി​പ്പെ​രി​യാ​റി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും. കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.