ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പ​ഠ​ന യാ​ത്ര സം​ഘ​ടി​പ്പി​ച്ചു
Tuesday, March 26, 2024 12:18 AM IST
മു​ട്ടം: ന്യൂ​മാ​ൻ കോ​ള​ജ് എ​ൻ​എ​സ്എ​സ് വി​ഭാ​ഗ​വും മു​ട്ടം ടൂ​റി​സം ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി അ​രു​വി​ക്കു​ത്ത്, ശ​ങ്ക​ര​പ്പ​ള്ളി പ​ച്ചി​ലാം​കു​ന്ന് വ്യൂ ​പോ​യി​ന്‍റ് തു​ട​ങ്ങി​യ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പ​ഠ​ന യാ​ത്ര സം​ഘ​ടി​പ്പി​ച്ചു.

ന്യൂ​മാ​ൻ കോ​ള​ജ് എ​ൻ​എ​സ്എ​സ് വി​ഭാ​ഗം ന​ട​പ്പാ​ക്കു​ന്ന പ്രാ​ദേ​ശി​ക​മാ​യി​ട്ടു​ള്ള സു​സ്ഥി​ര ടൂ​റി​സം വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ടൂ​റി​സം ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​മാ​യി ചേ​ർ​ന്നു പ​ഠ​ന യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്.

ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​യ​വ​ർ​ക്ക് പ്ര​ദേ​ശ​വാ​സി​ക​ളും ടൂ​റി​സം പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നു സ്വീ​ക​ര​ണം ന​ൽ​കു​ക​യും മ​ധു​രവി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു.
കോ​ള​ജ് ബ​ർ​സാ​ർ ഫാ.​ ബെ​ൻ​സ​ൻ ആ​ന്‍റ​ണി, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ.​സി​സ്റ്റ​ർ നോ​യ​ൽ റോ​സ്, വാ​ർ​ഡം​ഗം ബി​ജോ​യി ജോ​ണ്‍, മാ​ത്ത​പ്പാ​റ ഹെ​വ​ൻ വാ​ലി റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ.​എ​ൻ.​ സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ടൂ​റി​സം ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​ർ​ജ് മൂ​ഴി​ക്കു​ഴി​യി​ൽ, മു​ട്ടം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം.​സ​മ​ദ്, ടൂ​റി​സം പ്ര​വ​ർ​ത്ത​ക​രാ​യ ജോ​സ് ചു​വ​പ്പു​ങ്ക​ൽ, ജോ​സി​ൻ വ​രി​ക്ക​മാ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​രു​വി​ക്കു​ത്ത്, പ​ച്ചി​ലാം​കു​ന്ന് വ്യൂ ​പോ​യി​ന്‍റ്, ശ​ങ്ക​ര​പ്പ​ള്ളി ന​ക്ഷ​ത്ര വ​നം എ​ന്നി​ങ്ങ​നെ പ്ര​ദേ​ശ​ങ്ങ​ളി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ സം​ബ​ന്ധി​ച്ച് എ​ൻ എ​സ് എ​സ് വി​ഭാ​ഗ​വും ടൂ​റി​സം ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യും ചേ​ർ​ന്ന് ത​യാ​റാ​ക്കു​ന്ന റി​പ്പോ​ർ​ട്ട് ക്രോ​ഡീ​ക​രി​ച്ച് മു​ട്ടം പ​ഞ്ചാ​യ​ത്ത്, ടൂ​റി​സം വ​കു​പ്പ്, ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ, ജി​ല്ലാ ഭ​ര​ണ​കൂ​ടം തു​ട​ങ്ങി​യ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റും.
മു​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി കാ​ള​വ​ണ്ടി​യി​ൽ ജ​ന​കീ​യ യാ​ത്ര​യും സം​ഘ​ടി​പ്പി​ക്കും.