വ്യാ​ജ​രേ​ഖ ച​മച്ച ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
Tuesday, March 26, 2024 12:18 AM IST
രാ​ജാ​ക്കാ​ട്: ബൈ​സ​ണ്‍​വാ​ലി പ​ഞ്ചാ​യ​ത്തി​ൽ വ്യാ​ജ​രേ​ഖ ച​മ​ച്ച് അ​ഞ്ച് കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ന​ന്പ​ർ ന​ൽ​കി​യ കേ​സി​ൽ പ​ഞ്ചാ​യ​ത്തി​ലെ മു​ൻ സീ​നി​യ​ർ ക്ലാ​ർ​ക്ക് തി​രു​വ​ന​ന്ത​പു​രം പൂ​വാ​ർ പ​ര​ണി​യം കാ​രു​ണ്യ​ഭ​വ​നി​ൽ അ​നീ​ഷ് കു​മാ​റി​നെ (36) രാ​ജാ​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.​

ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും മ​റ്റു ജീ​വ​ന​ക്കാ​രും ഓ​ഫീ​സി​ലെ​ത്തും മു​ൻ​പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഡി​ജി​റ്റ​ൽ ഒ​പ്പു​ക​ൾ കൈ​വ​ശ​പ്പെ​ടു​ത്തി​യാ​ണ് അ​നീ​ഷ്കു​മാ​ർ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​ത്.​ റി​സോ​ർ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ച് കെ​ട്ടി​ട​ങ്ങ​ൾ​ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ ന​ന്പ​ർ ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്ത് വി​ജി​ല​ൻ​സ് വി​ഭാ​ഗ​മാ​ണ് ആ​ദ്യം ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി.​

ഈ കെ​ട്ടി​ട​ങ്ങ​ളു​ടെ ന​ന്പ​റു​ക​ൾ പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ റ​ദ്ദാ​ക്കി.​അ​നീ​ഷി​നെ മ​റ്റൊ​രു ജി​ല്ല​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു.​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ജാ​ക്കാ​ട് പോ​ലീ​സ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.