ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്: മൂ​ന്നു പ്ര​തി​ക​ൾകൂ​ടി പി​ടി​യി​ൽ
Tuesday, March 19, 2024 12:15 AM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പാ​ർ​ട് ടൈം ​ജോ​ലി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ച് 26 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ മൂ​ന്നുപേ​രെക്കൂ​ടി ഇ​ടു​ക്കി സൈ​ബ​ർ ക്രൈം ​പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മ​ല​പ്പു​റം നെ​ടും​പ​റ​മ്പ് വ​ലി​യ​പ​റ​മ്പി​ൽ കൈ​റു​ന്നീ​സ (45), മ​ല​പ്പു​റം കീ​ഴ്മു​റി എ​ട​ക്ക​ണ്ട​ൻ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ജ്മ​ൽ (19), മ​ല​പ്പു​റം വ​ലി​യോ​റ കാ​വു​ങ്ക​ൽ ഉ​ബൈ​ദ് (33) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ ഈ ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ചായി.

മു​ൻ​പ് മ​ല​പ്പു​റം ചെ​റു​വ​ട്ടൂ​ർ സ്വ​ദേ​ശി പു​ളി​ക്കു​ഴി​യി​ൽ റ​ഫീ​ക്ക് (36), മ​ല​പ്പു​റം മോ​ങ്ങം സ്വ​ദേ​ശി ക​റു​ത്തേ​ട​ത്ത് ഇ​ർ​ഷാ​ദ് (29) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി.​കെ.​ വി​ഷ്ണു​പ്ര​ദീ​പി​ന്‍റെ നി​ർ​ദേശാ​നു​സ​ര​ണം ഡി​സി​ആ​ർ​ബി ഡി​വൈ​എ​സ്പി കെ.​ആ​ർ. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്രൈം ​പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ എ​സ്ഐ എം.​എ. സി​ബി, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മാ​ത്യൂ​സ് തോ​മ​സ്, സി​പി​ഒമാ​രാ​യ അ​മ​ൽ, ജി​ലുമോ​ൾ, ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. തൊ​ടു​പു ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു.