അ​രി​ക്കൊ​മ്പ​നെ തി​രി​കെയെ​ത്തി​ക്ക​ണം: ചി​ന്ന​ക്ക​നാ​ലി​ലെ ഗോ​ത്രജ​ന​ത സ​മ​രം ന​ട​ത്തി
Tuesday, June 6, 2023 11:37 PM IST
രാ​ജ​കു​മാ​രി: അ​രി​ക്കൊ​മ്പ​നെ തി​രി​കെയെത്തി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചി​ന്ന​ക്ക​നാ​ലി​ലെ ഗോ​ത്രജ​ന​ത സൂ​ച​നാസ​മ​രം ന​ട​ത്തി.​മു​തു​വാ​ൻ വി​ഭാ​ഗ​ത്തി​ൽ പ്പെ​ട്ട അ​ഞ്ചു കു​ടി​ക​ളി​ലെ ആ​ളു​ക​ളാ​ണ് സ​മ​രരം​ഗ​ത്തുള്ള​ത്.
അ​രി​ക്കൊ​മ്പ​ന്‍റെ ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​ര​മാ​കു​ന്ന രീ​തി​യി​ൽ വീ​ണ്ടും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യാ​ൽ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് ആ​ദി​വാ​സി​ക​ൾ പ​റ​ഞ്ഞു.
സൂ​ര്യ​നെ​ല്ലി- സി​ങ്കു​ക​ണ്ടം പാ​ത​യി​ലാ​ണ് സൂ​ച​ന സ​മ​ര​വു​മാ​യി ആ​ദി​വാ​സി​ക​ൾ ഒ​ത്തുകൂ​ടി​യ​ത്. തു​ട​ർ​ച്ച​യാ​യ മ​യ​ക്കുവെ​ടി​ക​ളും കാ​ടുമാ​റ്റ​വും ആ​ന​യു​ടെ ആ​രോ​ഗ്യസ്ഥി​തി​യെ കാ​ര്യ​മാ​യി ബാ​ധി​ച്ചെ​ന്നാ​ണ് ഇ​വ​രു​ടെ ആ​രോ​പ​ണം.
തു​മ്പി​ക്കൈ​യി​ലെ മു​റി​വ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലേ​ക്ക് മാ​റി​യ​താ​യും ഇ​വ​ർ പ​റ​യു​ന്നു. ആ​ന ജ​നി​ച്ചുവ​ള​ർ​ന്ന മ​തി​കെ​ട്ടാ​ൻ വ​ന​മേ​ഖ​ല​യി​ലേക്ക് തി​രി​കെ എ​ത്തി​ക്കു​ക​യും ഒ​പ്പം കൃ​ത്യ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെട്ടു.
ചി​ന്ന​ക്ക​നാ​ലി​ലെ ആ​ടു​വി​ള​ന്താ​ൻകു​ടി, ടാ​ങ്ക്മേ​ട് കു​ടി, പ​ച്ച​പു​ൽ കു​ടി, ചെ​മ്പ​ക​തൊ​ഴു കു​ടി, കോ​ഴി​പ്പ​ന​ക്കു​ടി എ​ന്നീ കു​ടി നി​വാ​സി​ക​ളാ​ണ് ഒ​ത്തു ചേ​ർ​ന്ന​ത്.