ഗ​ത​കാ​ല ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ച് മാ​ധ്യ​മപ്ര​വ​ർ​ത്ത​ക സം​ഗ​മം
Tuesday, January 24, 2023 12:26 AM IST
തൊ​ടു​പു​ഴ: അ​ര​നൂ​റ്റാ​ണ്ടി​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​രു​ടെ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി. ജി​ല്ലാ രൂ​പീ​ക​ര​ണ കാ​ല​യ​ള​വു മു​ത​ൽ മാ​ധ്യ​മ​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​ടു​ക്കി പ്ര​സ് ക്ല​ബ് ഹാ​ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഒ​ത്തു​ചേ​ർ​ന്ന​ത്.

ജി​ല്ലാ സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി സീ​നി​യ​ർ ജേ​ർ​ണ​ലി​സ്റ്റ് ഫോ​റ​മാ​ണ് സം​ഗ​മം ഒ​രു​ക്കി​യ​ത്. ഫോ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ​ശി​ധ​ര​ൻ ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വീ​ക്ഷ​ണം ആ​ദ്യ ലേ​ഖ​ക​നാ​യി​രു​ന്ന മു​ൻ എം​എ​ൽ​എ ഇ.​എം. ആ​ഗ​സ്തി, എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​റും ജ​ന​യു​ഗം മു​ൻ ലേ​ഖ​ക​നു​മാ​യ കെ.​കെ. ശി​വ​രാ​മ​ൻ, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​ർ ഗ​ത​കാ​ല ഓ​ർ​മ​ക​ളും അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വ​ച്ചു. മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​രു​ടെ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ എ​ൻ. സ​തീ​ഷ്കു​മാ​ർ, എ​ൻ.​ബി. ബി​ജു, സീ​നി​യ​ർ ജേ​ർ​ണ​ലി​സ്റ്റ് ഫോ​റം പ്ര​സി​ഡ​ന്‍റ് എ. ​മാ​ധ​വ​ൻ, സെ​ക്ര​ട്ട​റി പ​ഴ​യി​ടം മു​ര​ളി, ജ​ന​താ​ദ​ൾ-​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. റോ​യ്, ബി​ജെ​പി നേ​താ​വ് എം.​എ​ൻ. ജ​യ​ച​ന്ദ്ര​ൻ, പി.​ഡി. ജോ​സ്, സ​ന്തോ​ഷ് അ​റ​യ്ക്ക​ൽ, കെ. ​അ​നി​ൽ, സീ​നി​യ​ർ ജേ​ർ​ണ​ലി​സ്റ്റ് ഫോ​റം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ജെ. ബാ​ബു, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ സ്വ​രാ​ജ്, സെ​ക്ര​ട്ട​റി ജെ​യ്സ് വാ​ട്ട​പ്പി​ള​ളി​ൽ, ദീ​പി​ക മു​ൻ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ റ്റി.​സി. മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സീ​നി​യ​ർ ജേ​ർ​ണ​ലി​സ്റ്റ് ഫോ​റം മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പ​ന്ത​യ്ക്ക​ൽ സ്വാ​ഗ​ത​വും സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എം.​കെ. പു​രു​ഷോ​ത്ത​മ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ജി​ല്ല​യി​ൽ ജോ​ലി ചെ​യ്ത മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.