ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക: 18 വ​രെ അ​പേ​ക്ഷി​ക്കാം
Thursday, December 8, 2022 10:56 PM IST
ഇ​ടു​ക്കി: പ്ര​ത്യേ​ക സം​ക്ഷി​പ്ത വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി 18 വ​രെ നീ​ട്ടി.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഈ ​വ​ർ​ഷം മു​ത​ൽ ജ​നു​വ​രി ഒ​ന്നി​നു പു​റ​മെ തു​ട​ർ​ന്നുവ​രു​ന്ന മൂ​ന്നു യോ​ഗ്യ​താ തീ​യ​തി​ക​ളി​ൽ (ഏ​പ്രി​ൽ 1, ജൂ​ലൈ 1, ഒ​ക്ടോ​ബ​ർ 1 ) 18 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്ന​വ​ർ​ക്കും വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കാം. അ​പേ​ക്ഷ നേ​ര​ത്തേ സ്വീ​ക​രി​ക്കു​മെ​ങ്കി​ലും അ​പേ​ക്ഷ​ക​ർ​ക്കു 18 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്ന​ത​നു​സ​രി​ച്ച് മാ​ത്ര​മേ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​കൂ.

ഇ​തോ​ടൊ​പ്പം തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ആ​ധാ​ർ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ളും ന​ട​ന്നു​വ​രി​ക​യാ​ണ്. ജി​ല്ല​യി​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ആ​ധാ​ർ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ച്ച​വ​രു​ടെ എ​ണ്ണം 56.06 ശ​ത​മാ​ന​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ www.nsvp.in ​എ​ന്ന വെ​ബ്സൈ​റ്റ്,VOTER HELPLINE APP (V.H.A) എ​ന്നീ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് പു​റ​മെ ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ മു​ഖേ​ന ഫോം 6 ​ബി സ​മ​ർ​പ്പി​ച്ചും വോ​ട്ട​ർ ഐ​ഡി കാ​ർ​ഡ് ആ​ധാ​ർ കാ​ർ​ഡു​മാ​യി ലി​ങ്ക് ചെ​യ്യാം.