വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീസ​ർ ജീ​വ​നൊ​ടു​ക്കി
Monday, December 5, 2022 10:33 PM IST
വാ​ഗ​മ​ൺ: വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ വി​ഷം ക​ഴി​ച്ചു ജീ​വ​നൊ​ടു​ക്കി. കു​മ​ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ ന​ല്ല​ത​ണ്ണി പു​തു​വ​ലി​ൽ പ്ര​ഭു സിം​ഗി​ന്‍റെ ഭാ​ര്യ മെ​ർ​ലി​ൻ ഗീ​ത (33) ആ​ണ് മ​രി​ച്ച​ത്.
ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ​നി​ന്നു ജോ​ലി​ക്കാ​യി ബ​സി​ൽ വ​രു​ന്ന​തി​നി​ടെ താ​ൻ വി​ഷം ക​ഴി​ച്ച​താ​യി സു​ഹൃ​ത്താ​യ സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​റെ ഫോ​ണി​ൽ അ​റി​യി​ച്ചു. ഉ​ട​ൻ​ത​ന്നെ പോ​ലീ​സ് എ​ത്തി ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യ്ക്കി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.
കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളാ​ണ് ജീ​വ​നൊ​ടു​ക്കാ​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന. ക​ഴി​ഞ്ഞ​യി​ടെ​യാ​ണ് മെ​ർ​ലി​നെ പീ​രു​മേ​ട്ടി​ൽ​നി​ന്നു കു​മ​ളി സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി​യ​ത്. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: അ​ല​ൻ, ഗാ​ർ​ഡ​ൻ.