വി​ഴി​ഞ്ഞം സ​മ​ര​ത്തെ വ​ർ​ഗീ​യ​വ​ത്ക​രി​ക്കു​ന്ന​ത് ദൗ​ർ​ഭാ​ഗ്യ​ക​രം
Saturday, December 3, 2022 11:18 PM IST
ചെ​റു​തോ​ണി : വി​ഴി​ഞ്ഞം സ​മ​ര​ത്തെ വ​ർ​ഗീ​യ​വ​ത്ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ. ഭ​ര​ണം ന​ട​ത്തു​ന്ന​വ​രും നി​യ​മം നി​ർ​മി​ക്കു​ന്ന​വ​രും ജ​നനന്മയ്ക്കാ​യി പ്ര​വ​ർ​ത്തി​ക്ക​ണം. തീ​ര​ദേ​ശ വാ​സി​ക​ളു​ടെ സ​മ​രം അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തും വ​ർ​ഗീ​യ വ​ത്ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും ജ​ന വ​ഞ്ച​ന​യാ​ണ്. അ​ക്ര​മ​ങ്ങ​ളെ ന്യാ​യീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ലും തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക അ​ക​റ്റാ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ത​യ്യാ​റാ​ക​ണം. അ​തി​ന് ത​യാ​റാ​കാ​തെ നി​സ​ഹാ​യ​രാ​യ ജ​ന​ങ്ങ​ളെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യും സ​മൂ​ഹ മ​ധ്യ​ത്തി​ൽ തീ​വ്ര​വാ​ദി​ളായി ചി​ത്രീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും ആ​പ​ത്ക​ര​മാ​ണ് - മാ​ർ നെ​ല്ലി​ക്കു​ന്നേ​ൽ പ​റ​ഞ്ഞു.