ചെ​മ്മ​ണ്ണാ​ർ സ്കൂ​ളി​ൽ ഫാ​ഡ് ക്ല​ബ്ബ് രൂ​പീ​ക​രി​ച്ചു
Sunday, October 2, 2022 10:52 PM IST
ചെ​മ്മ​ണ്ണാ​ർ: ല​ഹ​രി​വി​രു​ദ്ധ പ്ര​ഖ്യാ​പ​ന​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കി ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ സേ​വ്യേ​ഴ്സ് ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ൽ ഫാ​ഡ് ക്ല​ബ്ബ് (ഫ്ര​ണ്ട്‌​സ് എ​ഗ​ന​സ്റ്റ് ഡ്ര​ഗ്സ് ) രൂ​പീ​ക​രി​ച്ചു. ഫാ​ഡ് ക്ല​ബ്ബി​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കു​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു.
ഉ​ടു​മ്പ​ൻ​ചോ​ല സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ കെ.​എം. അ​ബ്ദു​ൽ ഖ​നിം ഉ​ദ്ഘ​ടാ​നം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലാ​ലു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് ക്ല​ബ്ബ് കോ - ​ഓ​ർ​ഡി​നേ​റ്റ​ർ ജെ​റി​ൻ ജെ. ​പ​ട്ടാം​കു​ളം, സി​ജോ ജോ​ൺ, അ​ജോ പി. ​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ല​ഹ​രി​ക്കെ​തി​രേ വോ​ളി​ബോ​ൾ
ടൂ​ർ​ണ​മെ​ന്‍റ്

ഉ​പ്പു​ത​റ: യോ​ദ്ധാ​വ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജ​ന​മൈ​ത്രി പോ​ലീ​സ് വാ​ഗ​മ​ണ്ണി​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. 10 ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി.
മ​ത്സ​രം പീ​രു​മേ​ട് ഡി​വൈ​എ​സ് പി ​ജെ. കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ഗ​മ​ൺ സി​ഐ കെ. ​സു​ധീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ വോ​ളി​ബോ​ൾ ടീം ​ക്യാ​പ്റ്റ​ൻ ഷി​ജാ​സ് മു​ഹ​മ്മ​ദ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.