അ​നു​സ്മ​ര​ണ സമ്മേളനം
Thursday, June 8, 2023 10:41 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ മു​ന്‍ പ്ര​സി​ഡ​ന്‍റ് കെ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് അ​നു​സ്മ​ര​ണ​വും ഛായാ​ചി​ത്ര അ​നാ​ച്ഛാ​ദ​ന​വും ഇ​ന്നു രാ​വി​ലെ 11.30ന് ​ബാ​ങ്ക് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍, ചീ​ഫ്‌ വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ്, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍​എ, ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സ്റ്റ​നി​സ്ലാ​വോ​സ് വെ​ട്ടി​ക്കാ​ട്ട്, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്‌​ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം

കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ന്നും​ഭാ​ഗം ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ 1995 എ​സ്എ​സ്എ​ൽ​സി ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം 11ന് ​രാ​വി​ലെ 10.30ന് ​ദി ക​പ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തു​മെ​ന്നു സം​ഘാ​ട​ക സ​മ​ിതി അ​റി​യി​ച്ചു.

കു​ടും​ബ​ശ്രീ വാ​ർ​ഷി​ക​വും റാ​ലി​യും

എ​രു​മേ​ലി: കു​ടും​ബ​ശ്രീ ര​ജ​ത​ജൂ​ബി​ലി വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു എരു​മേ​ലി​യി​ൽ സി​ഡി​എ​സ് വാ​ർ​ഷി​ക​സ​മ്മേ​ള​ന​വും സാം​സ്‌​കാ​രി​ക റാ​ലി​യും ന​ട​ന്നു. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ റാ​ലി ഫ്ലാ​ഗ് ഓ​ഫ്‌ ചെ​യ്തു. പൊ​തുസമ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ് നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സു​ബി സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കു​ടും​ബ​ശ്രീ ജി​ല്ലാ ഓ​ഫീ​സ​ർ അ​ഭി​ലാ​ഷ് ദി​വാ​ക​ർ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​മ്പി​ളി സ​ജീ​വ​ൻ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ജൂ​ബി അ​ഷ​റ​ഫ്, കൃ​ഷ്ണ​കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മ​റി​യാ​മ്മ ജോ​സ​ഫ്, ടി.​വി. ഹ​ർ​ഷ​കു​മാ​ർ, സു​നി​ൽ ചെ​റി​യാ​ൻ, ഷാ​ന​വാ​സ്, നാ​സ​ർ പ​ന​ച്ചി​യി​ൽ, ജെ​സ്‌​ന ന​ജീ​ബ്, ത​ങ്ക​മ്മ ജോ​ർ​ജു​കു​ട്ടി, പി.​കെ. തു​ള​സി, സ​നി​ല രാ​ജ​ൻ, ഷി​നി, ജി​ജി​മോ​ൾ, മ​റി​യാ​മ്മ മാ​ത്തു​ക്കു​ട്ടി, സി​ഡി​എ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ര​ജ​നി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മി​ക​ച്ച എ​ഡി​എ​സാ​യി കാ​രി​ശേ​രി, ചേ​ന​പ്പാ​ടി, പ്ര​പ്പോ​സ് വാ​ർ​ഡു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.