ശബ​രി എ​യ​ർ​പോ​ർ​ട്ട് പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്
Sunday, June 4, 2023 6:26 AM IST
എ​​രു​​മേ​​ലി: നി​​ർ​​ദി​​ഷ്ട ശ​​ബ​​രി ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ എ​​യ​​ർ​​പോ​​ർ​​ട്ട് യാ​​ഥാ​​ർ​​ഥ്യ​​മാ​​കു​​ന്ന​​തി​​ന് സ്ഥ​​ലം ഏ​​റ്റെ​​ടു​​പ്പ് ന​​ട​​പ​​ടി​​ക​​ളു​​ടെ പ്രാ​​ഥ​​മി​​ക പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ അ​​ന്തി​​മ​​ഘ​​ട്ട​​ത്തി​​ലെ​ന്ന് സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ എം​​എ​​ൽ​​എ.

ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റും സ​​മീ​​പ​​പ്ര​​ദേ​​ശ​​ങ്ങ​​ളും ഉ​​ൾ​​പ്പെ​​ടെ 2,570 ഏ​​ക്ക​​ർ സ്ഥ​​ല​​മാ​​ണ് നി​​ർ​​ദി​​ഷ്ട എ​​യ​​ർ​​പോ​​ർ​​ട്ടി​​നാ​യി ഏ​​റ്റെ​​ടു​​ക്കു​​ന്ന​​ത്. ലാ​​ൻ​​ഡ് അ​​ക്ക​​സി​​ഷ​​ൻ റി​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ ആ​​ൻ​​ഡ് റീ​​സെ​​റ്റി​​ൽ​​മെ​​ന്‍റ് ആ​​ക്ട് 2013 സെ​​ക്‌​ഷ​​ൻ 4(1)പ്ര​​കാ​​ര​​മു​​ള്ള നോ​​ട്ടി​​ഫി​​ക്കേ​​ഷ​​ൻ ഇ​​തി​​നാ​​യി പു​​റ​​പ്പെ​​ടു​​വി​​ച്ചു. അ​​തി​​ൻ​​പ്ര​​കാ​​രം സെ​​ന്‍റ​​ർ ഫോ​​ർ മാ​​നേ​​ജ്മെ​​ന്‍റ് ഡെ​വ​​ല​​പ്മെ​​ന്‍റ് എ​​ന്ന ഏ​​ജ​​ൻ​​സി സാ​​മൂ​​ഹ്യാ​​ഘാ​​ത പ​​ഠ​​നം ന​​ട​​ത്തി മേ​​യ് 12ന് ​​ക​​ര​​ട് പ​​ഠ​​ന റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ച്ചി​രു​ന്നു.

ഈ ​​റി​​പ്പോ​​ർ​​ട്ട് പ്ര​​കാ​​രം സ്ഥ​​ലം ഏ​​റ്റെ​​ടു​​പ്പ് ബാ​​ധി​​ക്കു​​ന്ന മു​​ന്നൂ​​റി​​ല​​ധി​​കം ആ​​ളു​​ക​​ളെ കേ​​ൾ​​ക്കു​​ന്ന​​തി​​നു വേ​​ണ്ടി 12ന് ​എ​​രു​​മേ​​ലി റോ​​ട്ട​​റി ഹാ​​ളി​​ലും 13ന് ​​മു​​ക്ക​​ട ക​​മ്യൂ​​ണി​​റ്റി ഹാ​​ളി​​ലും പ​​ബ്ലി​​ക് ഹി​​യ​​റിം​​ഗ് മേ​​ൽ ഏ​​ജ​​ൻ​​സി ന​​ട​​ത്തും. ജ​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗം​കൂ​​ടി കേ​​ട്ട​​തി​​നു ശേ​​ഷം അ​​ന്തി​​മ റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്കും. തു​​ട​​ർ​​ന്ന് പു​​ന​​ര​​ധി​​വാ​​സ പാ​​ക്കേ​​ജ് അ​​ട​​ക്കം ശി​പാ​​ർ​​ശ ചെ​​യ്യു​​ന്ന​​തി​​ന് സോ​​ഷ്യോ​​ള​​ജി​​സ്റ്റു​​ക​​ൾ, റീ​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ എ​​ക്സ്പേ​​ർ​​ട്ട്സ്, ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ, സാ​​ങ്കേ​​തി​​ക വി​​ദ​​ഗ്ധ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ ഉ​​ൾ​​പ്പെ​​ടു​​ന്ന എ​​ക്സ്പേ​​ർ​​ട്ട് ക​​മ്മി​​റ്റി​​യെ സ​​ർ​​ക്കാ​​ർ നി​​യോ​​ഗി​​ക്കും. ഈ ​​ക​​മ്മി​​റ്റി​​യു​​ടെ റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രി​​ക്കും പു​​ന​​ര​​ധി​​വാ​​സം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള അ​​ന​​ന്ത​​ര ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​​ന്ന​​തെ​​ന്നും എം​​എ​​ൽ​​എ അ​​റി​​യി​​ച്ചു.