റാ​​ങ്കു​​ക​​ളു​​ടെ അ​​ഭി​​മാ​​ന തി​​ള​​ക്ക​​ത്തി​​ൽ ചെ​​ത്തി​​പ്പു​​ഴ ക്രി​​സ്തു​​ജ്യോ​​തി കോ​​ള​​ജ്
Friday, June 2, 2023 12:47 AM IST
ച​​ങ്ങ​​നാ​​ശേ​​രി: എം​​ജി സ​​ര്‍വ​​ക​​ലാ​​ശാ​​ല 2020-23 വ​​ര്‍ഷ​​ത്തെ ബി​​രു​​ദ വി​​ദ്യാ​​ര്‍ഥിക​​ളു​​ടെ ഫ​​ലം പ്ര​​ഖ്യാ​​പി​​ച്ച​​പ്പോ​​ള്‍ ചെ​​ത്തി​​പ്പു​​ഴ ക്രി​​സ്തു​​ജ്യോ​​തി കോ​​ള​​ജി​​ന് അ​​ഭി​​മാ​​നാ​​ര്‍ഹ​​മാ​​യ നേ​​ട്ടം. ബി​​കോ​​മി​​നു ഫാ​​ത്തി​​മ ഷി​​ബു, ബി​​സി​​എ​​യ്ക്ക് ക്രി​​സ്റ്റി അ​​ന്‍സാ ഏ​​ബ്ര​​ഹാം, ബി​​ബി​​എ​​ക്ക് മേ​​ഘ റ​​ബേ​​ക്കാ ജോ​​ര്‍ജ്, ബി​​എ​​സ്‌​​സി ജി​​യോ​​ള​​ജി​​ക്ക് ഗോ​​പി​​ക മോ​​ഹ​​ന്‍ എ​​ന്നി​​വ​​ര്‍ ഒ​​ന്നാം റാ​​ങ്കു​​ക​​ള്‍ ക​​ര​​സ്ഥ​​മാ​​ക്കി.
ഇ​​വ​​രെ കൂ​​ടാ​​തെ ബി​​കോം വി​​ഷ​​യ​​ത്തി​​ല്‍ ചി​​ന്മ​​യി ശ​​ങ്ക​​ര്‍ അ​​ഞ്ചാം റാ​​ങ്ക്, അ​​നി​​മ കൃ​​ഷ്ണ ആ​​റാം റാ​​ങ്ക്, ആ​​ര്യ എ​​സ്. ഷൈ​​ന്‍ ഏ​​ഴാം റാ​​ങ്ക്, പ്രീ​​തി ഫി​​ലി​​പ്പ്, അ​​ജ​​യ് പി.​​എ എ​​ന്നി​​വ​​ര്‍ ഒ​​മ്പ​​താം റാ​​ങ്ക്, ശ്രീ​​വ​​ള്ളി ദാ​​സ്, മെ​​ര്‍ലി​​ന്‍ ജ​​യിം​​സ് എ​​ന്നി​​വ​​ര്‍ 10-ാം റാ​​ങ്കു​​ക​​ളും ക​​ര​​സ്ഥ​​മാ​​ക്കി.
ബി​​സി​​എ​​യ്ക്ക് അ​​ക്ഷ​​യ എ​​സ്. നാ​​ലാം റാ​​ങ്കും സാ​​ന്ദ്രാ കൃ​​ഷ്ണ​​ന്‍ ഏ​​ഴാം റാ​​ങ്കും ബി​​ബി​​എ​​യ്ക്ക് അ​​ശ്വി​​ന്‍കു​​മാ​​ര്‍ ര​​ണ്ടാം റാ​​ങ്കും റോ​​സ്‌​​മേ​​രി തോ​​മ​​സ് അ​​ഞ്ചാം റാ​​ങ്കും മെ​​ര്‍ലി​​ന്‍ അ​​നി​​ല്‍ ജോ​​സ​​ഫ് ഏ​​ഴാം റാ​​ങ്കും നേ​​ടി.
ബി​​എ​​സ്‌​​സി ജി​​യോ​​ള​​ജി​​യി​​ല്‍ ഹ​​ന്നാ മ​​ര്‍ത്താ സ​​ജീ​​വ് ആ​​റാം റാ​​ങ്കും അ​​നു മാ​​ത്യു 10-ാം റാ​​ങ്കും ബി​​എ​​സ്‌​​സി സൈ​​ക്കോ​​ള​​ജി​​യി​​ല്‍ അ​​മ​​ല തോ​​മ​​സ് നാ​​ലാം റാ​​ങ്കും സാ​​ന്ദ്രാ സ​​ജീ​​വ് ഏ​​ഴാം റാ​​ങ്കും ക​​ര​​സ്ഥ​​മാ​​ക്കി.
ഉ​​ന്ന​​ത​​വി​​ജ​​യം നേ​​ടി​​യ വി​​ദ്യാ​​ര്‍ഥി​​ക​​ളെ ക്രി​​സ്തു​​ജ്യോ​​തി ഗ്രൂ​​പ്പ് മാ​​നേ​​ജ​​ര്‍ ഫാ. ​​തോ​​മ​​സ് ക​​ല്ലു​​ക​​ളം സി​​എം​​ഐ, പ്രി​​ന്‍സി​​പ്പ​​ല്‍ ഫാ. ​​ജോ​​ഷി ചീ​​രാം​​കു​​ഴി സി​​എം​​ഐ എ​​ന്നി​​വ​​ര്‍ അ​​ഭി​​ന​​ന്ദി​​ച്ചു.