ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ല്‍ ലാ​ൻ​ഡ് ഫോ​ണ്‍ ത​ക​രാ​റി​ല്‍; റിം​ഗ്‌​ടോ​ണ്‍മാ​ത്രം, പ്ര​തി​ക​ര​ണ​മി​ല്ല..!
Sunday, April 2, 2023 12:46 AM IST
ച​ങ്ങ​നാ​ശേ​രി: ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ല്‍ ലാ​ൻ​ഡ് ഫോ​ണ്‍ ത​ക​രാ​റി​ലാ​യി​ട്ട് മാ​സ​ങ്ങ​ള്‍ പി​ന്നി​ടു​ന്നു. ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ന്‍റെ 0481-2420044 ഡ​യ​ല്‍ ചെ​യ്താ​ല്‍ റിം​ഗ്‌​ടോ​ണ്‍മാ​ത്രം, പ്ര​തി​ക​ര​ണ​മി​ല്ലെ​ന്നാ​ണ് ആ​ളു​ക​ളു​ടെ പ​രാ​തി. ഫോ​ണി​ല്‍ വി​ളി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​ധി​ച്ചി​രു​ന്ന കാ​ര്യ​ങ്ങ​ള്‍ക്കു​പോ​ലും യാ​ത്ര ചെ​യ്തു ഓ​ഫീ​സി​ലെ​ത്തി നേ​രി​ട്ടു പ​റ​യേ​ണ്ട അ​വ​സ്ഥ​യാ​ണ്.
ഇ​പ്പോ​ഴു​ള്ള ലാ​ന്‍ഡ് ന​മ്പ​റു​ക​ള്‍ ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ച്ചു തൃ​പ്തി​ക​ര​മാ​യി പ്ര​വ​ര്‍ത്തി​പ്പി​ക്കാ​നാ​കു​ന്നി​ല്ലെ​ങ്കി​ല്‍, പ​ക​രം മൊ​ബൈ​ല്‍ന​മ്പ​റു​ക​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​ക​യും ഈ ​ന​മ്പ​റു​ക​ള്‍ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്താ​ല്‍ ആ​ളു​ക​ള്‍ക്ക് ഉ​പ​കാ​ര​പ്പെ​ടു​മെ​ന്ന് അ​ഖി​ല​കേ​ര​ള മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​സേ​ന ക​ണ്‍വീ​ന​ര്‍ സി.​സി. മ​ത്താ​യി മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണും സെ​ക്ര​ട്ട​റി​ക്കും അ​യ​ച്ച നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.