കു​ടി​ശി​ക നി​വാ​ര​ണം; തീ​യ​തി നീ​ട്ടി
Saturday, April 1, 2023 11:36 PM IST
കോ​ട്ട​യം: കേ​ര​ള ക​ര്‍ഷ​ക​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍ഡി​ല്‍ 24 മാ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ കു​ടി​ശി​ക വ​രു​ത്തി അം​ഗ​ത്വം ന​ഷ്ട​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ള്‍ക്ക് അം​ശാ​ദാ​യ കു​ടി​ശി​ക അ​ട​ച്ച് അം​ഗ​ത്വം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള സ​മ​യം മേ​യ് 31 വ​രെ നീ​ട്ടി. നാ​ഗ​മ്പ​ട​ത്തെ ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സി​ല്‍ കു​ടി​ശി​ക അ​ട​ച്ച് അം​ഗ​ത്വം പു​നഃ​സ്ഥാ​പി​ക്കാം. 60 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍ക്കു കു​ടി​ശി​ക അ​ട​ച്ച് അം​ഗ​ത്വം പു​നഃ​സ്ഥാ​പി​ക്കാ​നാ​വി​ല്ല. കു​ടി​ശി​ക നി​വാ​ര​ണം ന​ട​ത്തി അം​ഗ​ത്വം പു​നഃ​സ്ഥാ​പി​ക്കു​ന്ന​വ​ര്‍ക്ക് കു​ടി​ശി​ക കാ​ല​ഘ​ട്ട​ത്തി​ലെ വി​വാ​ഹം, പ്ര​സ​വം, ചി​കി​ത്സ, വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍ഡ് തു​ട​ങ്ങി​യ ക്ഷേ​മാ​നു​കൂ​ല്യ​ങ്ങ​ള്‍ക്ക് അ​ര്‍ഹ​ത ഇ​ല്ല. ഫോ​ൺ: 0481 2585604.