ഭാ​ര്യ​യ്ക്കും ത​ട​യാ​നെ​ത്തി​യ ഭാ​ര്യാ​മാ​താ​വി​നും വെ​ട്ടേ​റ്റു
Saturday, April 1, 2023 11:36 PM IST
ചി​ങ്ങ​വ​നം: ഭ​ര്‍ത്താ​വി​ന്‍റെ വെ​ട്ടേ​റ്റു ഭാ​ര്യ​യ്ക്കും ത​ട​യാ​നെ​ത്തി​യ ഭാ​ര്യാ​മാ​താ​വി​നും പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് ചി​ങ്ങ​വ​നം സാ​യി​പ്പു​ക​വ​ല​യ്ക്കു സ​മീ​പം കു​ന്നു​ത​റ വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന യു​വ​തി​ക്കും അ​മ്മ​യ്ക്കും നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
യു​വ​തി​യും ഭ​ര്‍ത്താ​വും ത​മ്മി​ല്‍ അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ ആം​ബു​ല​ന്‍സി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഭ​ര്‍ത്താ​വി​നാ​യി തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​താ​യി ചി​ങ്ങ​വ​നം പോ​ലീ​സ് അ​റി​യി​ച്ചു.