ഇം​ഗ്‌​ളീ​ഷ് മീ​ഡി​യം ഡി​വി​ഷ​ന്‍ റ​ദ്ദ് ചെ​യ്യു​ന്ന ന​ട​പ​ടി പു​ന​പ​രി​ശോ​ധി​ക്ക​ണ​ം
Saturday, April 1, 2023 10:35 PM IST
പാ​ലാ: പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ലൂ​ടെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തിയെന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന സ​ര്‍​ക്കാ​ര്‍ കു​ട്ടി​ക​ളു​ടെ ത​ല​യെ​ണ്ണ​ത്തി​ന്‍റെ പേ​രി​ല്‍ സ്‌​കൂ​ളു​ക​ളി​ലെ ഏ​ക ഇം​ഗ്ലീ​ഷ് മീ​ഡി​യം ഡി​വി​ഷ​ന്‍ റ​ദ്ദു ചെ​യ്യു​ന്ന ന​ട​പ​ടി പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പാ​ലാ കോ​ര്‍​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി ഫാ.​ ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം. ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് വാ​ര്‍​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇം​ഗ്ലീ​ഷ് ഭാ​ഷ​യ്ക്ക് കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നാ​കു​മെ​ന്നു പൊ​തു​സ​മൂ​ഹം തി​രി​ച്ച​റി​ഞ്ഞ​തി​ന്‍റെ ഫ​ല​മാ​ണ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഡി​വി​ഷ​നു​ക​ളി​ല്‍ കു​ട്ടി​ക​ളെ ചേ​ര്‍​ക്കു​വാ​ന്‍ മാ​താ​പി​താ​ക്ക​ള്‍ കൂ​ടു​ത​ല്‍ താ​ല്പ​ര്യ​പ്പെ​ടു​ന്ന​ത്. ത​ല​യെ​ണ്ണ​ത്തി​ന്‍റെ പേ​രി​ല്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം ഡി​വി​ഷ​നു​ക​ള്‍ റ​ദ്ദു ചെ​യ്യു​മ്പോ​ള്‍ സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ക്ക​ള്‍​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ല്‍ ഇം​ഗ്ലീ​ഷ് പ​ഠി​ക്കു​വാ​നു​ള്ള അ​വ​സ​ര​മാ​ണ് നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​ത്.
മി​ക്ക സ്‌​കൂ​ളു​ക​ളി​ലും താ​ഴ്ന്ന ക്ലാ​സു​ക​ളി​ല്‍ മ​ല​യാ​ളം മീ​ഡി​യം ഡി​വി​ഷ​നു​ക​ള്‍ മാ​ത്ര​മാ​യി മാ​റി​യ​തു​കൊ​ണ്ട് അ​വി​ടെ കു​ട്ടി​ക​ളെ ചേ​ര്‍​ക്കു​വാ​ന്‍ മാ​താ​പി​താ​ക്ക​ള്‍ മ​ടി​ക്കു​ക​യാ​ണ്. കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം തി​രി​ച്ച​റി​ഞ്ഞ് കു​ട്ടി​ക​ള്‍​ക്ക് ഇം​ഗ്ലീ​ഷ് പ​ഠി​ക്കു​വാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കി കൊ​ടു​ക്കേ​ണ്ട​ത് ജ​നാ​ധി​പ​ത്യ സ​ര്‍​ക്കാ​രി​ന്‍റെ ക​ട​മ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ.​ ജോ​ര്‍​ജ് വ​ര​കു​കാ​ലാ​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് ആ​മോ​ദ് മാ​ത്യു, സെ​ക്ര​ട്ട​റി ജോ​ബെ​റ്റ് തോ​മ​സ്, മ​ധ്യ​മേ​ഖ​ല പ്ര​സി​ഡ​ന്‍റ്് ജോ​ബി കു​ള​ത്ത​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.