ഗാ​ന്ധി​ജി​യു​ടെ പൂ​ര്‍​ണ​കാ​യ​പ്ര​തി​മ നാ​ടി​ന് സ്വ​ന്ത​മാ​കു​ന്നു
Saturday, April 1, 2023 10:35 PM IST
കു​റ​വി​ല​ങ്ങാ​ട്: ഗാ​ന്ധി​ജി​യു​ടെ പൂ​ര്‍​ണ​കാ​യ​പ്ര​തി​മ നാ​ടി​ന് സ്വ​ന്ത​മാ​കു​ന്നു. ആ​സാ​ദ് ക ​അ​മൃ​ത​മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഗാ​ന്ധി​ജി പ്ര​തി​മ സ്ഥാ​പ​ക സ​മി​തി​യാ​ണ് പ്ര​തി​മ നി​ര്‍​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ഗാ​ന്ധി​ജി​യു​ടെ വെ​ങ്ക​ല പ്ര​തി​മ സ്ഥാ​പി​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ന്‍​ഡി​ലാ​ണ് പ്ര​തി​മ സ്ഥാ​പി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ള്ള​ത്. പ്ര​തി​മ​യു​ടെ അ​ടി​സ്ഥാ​ന ശി​ലാ​ന്യാ​സം തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി​യും മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ​യും ചേ​ര്‍​ന്നു നി​ര്‍​വ​ഹി​ച്ചു.

ഉ​ഴ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ പു​ളി​ക്കീ​യി​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് മി​നി മ​ത്താ​യി, വൈ​സ് പ്ര​സി​ഡ​​ന്‍റ് അ​ല്‍​ഫോ​ന്‍​സ ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​സി കു​ര്യ​ന്‍, പ്ര​തി​മ സ്ഥാ​പ​ക സ​മി​തി ക​ണ്‍​വീ​ന​ര്‍ ഡോ. ​ജോ​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
9.5 അ​ടി ഉ​യ​ര​മു​ള്ള പ്ര​തി​മ 13 ല​ക്ഷം രൂ​പ സ​മാ​ഹ​രി​ച്ചാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്.