പൊ​ൻ​കു​ന്നം സെ​യ്ദ് ഗു​രു​പൂ​ജ പു​ര​സ്‌​കാ​ര നി​റ​വി​ൽ
Thursday, March 30, 2023 10:19 PM IST
പൊ​ൻ​കു​ന്നം: ജീ​വി​ത​ത്തി​ന്‍റെ വ​സ​ന്ത​കാ​ലം നാ​ട​ക​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പൊ​ൻ​കു​ന്നം സെ​യ്ദി​ന് സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി​യു​ടെ ഗു​രു​പൂ​ജ പു​ര​സ്‌​കാ​രം. നാ​ട​ക​ര​ച​ന​യി​ലെ മി​ക​വി​നാ​ണ് 2022-ലെ ​പു​ര​സ്കാ​രം.
1972 മു​ത​ൽ നാ​ട​ക​രം​ഗ​ത്തു​ള്ള സെ​യ്ത് 12 നാ​ട​ക​ങ്ങ​ൾ ര​ചി​ച്ചു. ആ​റെ​ണ്ണം പു​സ്ത​ക​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ചു. 2002 മു​ത​ൽ പ​ത്ത് വ​ർ​ഷ​ക്കാ​ലം സൃ​ഷ്ടി ച​ങ്ങ​നാ​ശേ​രി എ​ന്ന പേ​രി​ൽ സ്വ​ന്ത​മാ​യി നാ​ട​ക സ​മി​തി​യു​ണ്ടാ​യി​രു​ന്നു. ദൈ​വം പി​റ​ന്ന മ​ണ്ണ്, ആ​ത്മ​നി​വേ​ദ​നം, ത​ണ​ൽ തേ​ടു​ന്ന ത​ണ​ൽ​മ​രം, കൗ​ര​വ​പ്പ​ട എ​ന്നിവ പ്രധാന നാ​ട​ക​ങ്ങ​ളായിരുന്നു.
1972ൽ ​അ​ക്കാ​ദ​മി നാ​ട​ക​മ​ത്സ​ര​ത്തി​ൽ കോ​ട്ട​യം ജി​ല്ല​യി​ൽ നി​ന്നു​ള്ള ര​ച​ന​യ്ക്ക് സ​മ്മാ​നം ല​ഭി​ച്ച​ത് ഇ​ദ്ദേ​ഹ​ത്തി​നാ​യി​രു​ന്നു.
ഭാ​ര്യ സു​ഹ്‌​റാ​ബീ​വി. മ​ക്ക​ൾ: മ​ജ്‌​നു, മ​ഞ്ജു, പ​രേ​ത​നാ​യ മ​നോ​ജ്.