മു​ണ്ട​ക്ക​യം ഈ​സ്റ്റ് ബോ​യി​സ് ഗ്രൗ​ണ്ട് സ്റ്റേ​ഡി​യ​മാ​യി ഉ​യ​ർ​ത്തു​ന്നു
Thursday, March 30, 2023 10:19 PM IST
മു​ണ്ട​ക്ക​യം ഈ​സ്റ്റ്: കാ​യി​ക ലോ​ക​ത്തെ പ്ര​തി​ഭ​ക​ൾ​ക്ക് പ്ര​തീ​ക്ഷ​യു​ടെ പൊ​ൻ​കി​ര​ണ​ങ്ങ​ൾ ന​ൽ​കി​ക്കൊ​ണ്ട് മു​ണ്ട​ക്ക​യം ഈ​സ്റ്റ് ബോ​യ്സ് ഗ്രൗ​ണ്ട് സ്റ്റേ​ഡി​യ​മാ​യി ഉ​യ​ർ​ത്തു​ന്നു.
കോ​ട്ട​യം- ഇ​ടു​ക്കി ജി​ല്ല​യു​ടെ അ​തി​ർ​ത്തി ഗ്രാ​മ​മാ​യ മു​ണ്ട​ക്ക​യം 35-ാം മൈ​ലി​ലു​ള്ള ബോ​യ്സ് ഗ്രൗ​ണ്ട് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ സ്റ്റേ​ഡി​യു​മാ​യി ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് തു​ട​ക്ക​മാ​കു​ന്ന​ത്.
ഇ​ടു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി കാ​യി​ക ടൂ​ർ​ണ​മെ​ന്‍റു​ക​ളാ​ണ് ഈ ​ഗ്രൗ​ണ്ടി​ൽ ന​ട​ക്കാ​റു​ള്ള​ത്.
കൂ​ടു​ത​ൽ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ടു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ബി​നു​വി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ പാ​രി​സ​ൺ ഗ്രൂ​പ്പ് മ​നേ​ജ്മെ​ന്‍റ് ഇ​ടു​ക്കി ജി​ല്ല പ​ഞ്ചാ​യ​ത്തി​ന് ഗ്രൗ​ണ്ട് വി​ട്ട് ന​ൽ​കി​യ​ത്.
ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
ഇ​ടു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ബി​നു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പ്രി​യ മോ​ഹ​ന​ൻ, ഡോ​മി​ന സ​ജി, രേ​ഖ ദാ​സ്, സി​ന്ധു മു​ര​ളീ​ധ​ര​ൻ, ശ്രീ​ജ ഷൈ​ൻ, പ​ഞ്ചാ​യ​ത്തം​ഗം വി.​എ​ൻ. ജാ​ൻ​സി, ജോ​സ​ഫ് എം. ​ക​ള്ളി​വ​യ​ലി​ൽ, കു​ര്യ​ൻ ജോ​ർ​ജ്, ടി.​കെ. മു​ഹ​മ്മ​ദ​ലി തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ പ്ര​സം​ഗി​ക്കും.