മൂ​ക്ക​ന്‍ചാ​ത്തി - ആ​ന​ക്കു​ഴി റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണം
Thursday, March 30, 2023 1:16 AM IST
ഞീ​ഴൂ​ര്‍: മൂ​ക്ക​ന്‍ചാ​ത്തി - ആ​ന​ക്കു​ഴി റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ത​ക​ര്‍ന്നു കി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍പ്പെ​ടു​ന്ന​തു പ​തി​വാ​ണെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്ന​ത് ഏ​റേ നാ​ളു​ക​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

നി​ര​വ​ധി​യാ​ളു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന വ​ഴി​യാ​ണ് ത​ക​ര്‍ന്നു​കി​ട​ക്കു​ന്ന​ത്. വ​ഴി​വി​ള​ക്കു​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​തു​വ​ഴി​യു​ള്ള രാ​ത്രി​യാ​ത്ര ദു​രി​ത​മാ​ണെ​ന്നു നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. മൂ​ക്ക​ന്‍ചാ​ത്തി - ആ​ന​ക്കു​ഴി റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍ഗ്ര​സ് ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കു​ഴി​വേ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.