വൈക്കം: വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷിക ആഘോഷം സമ്മേളനത്തിന്റെ പ്രചരണാർഥം ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കത്ത് വിളംബരജാഥ നടത്തി. വൈക്കം വലിയകവലയിൽനിന്ന് ആരംഭിച്ച ജാഥ വടക്കേനട വഴി പടിഞ്ഞാറെ ഗോപുരം ചുറ്റി കച്ചേരിക്കവല, ബോട്ുജെട്ടി വഴി സ്വകാര്യ ബസ്സ്റ്റാൻഡിൽ സമാപിച്ചു.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജാഥ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.വി. പ്രസാദ്, എം.എൻ. ദിവാകരൻനായർ, നന്തിയോട് ബഷീർ, ജെയ് ജോൺ, ഐഎൻടിയുസി സംസ്ഥാന ഭാരവാഹികളായ അനിയൻ മാത്യു, ജിജി പോത്തൻ, ജോമോൻ കുളങ്ങര, എം. വി. മനോജ്, ജില്ലാ ഭാരവാഹികളായ പി.വി. സുരേന്ദ്രൻ, ഇടവട്ടം ജയകുമാർ, വി.ടി. ജയിംസ്, കെ.വി. ചിത്രാംഗദൻ ,ടി.ആർ. ശരികുമാർ, കെ.പി. ജോസ് , പ്രീത രാജേഷ്, വൈക്കം ജയൻ, മോഹൻ കെ. തോട്ടുപുറം, ജോർജ് വർഗീസ്, ജി. രാജീവ്, യു. ബേബി, പി.സി. തങ്കരാജ്, ശ്രീദേവി അനിരുദ്ധൻ, ജോയി സ്കറിയ, ടോണിതോമസ്, സഖറിയാസ് സേവ്യർ, ബിജു കൂമ്പിക്കൽ, രാജൻകൊല്ലംപറമ്പിൽ, സിബി വാഴൂർ തുടങ്ങിയവർ പ്രസംഗിച്ചു.