കാ​റ്റി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം
Tuesday, March 28, 2023 10:47 PM IST
പാ​ലാ: ഇ​ട​മ​റ്റം, വി​ല​ങ്ങു​പാ​റ, വി​ള​ക്കു​മാ​ടം പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ണ്ടാ​യ കാ​റ്റി​ൽ വ്യാ​പ​ക​നാ​ശ​ന​ഷ്ടം. പ​ല വീ​ടു​ക​ൾ​ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ചു. നി​ര​വ​ധി റ​ബ​ർ മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണു. ആ​ഞ്ഞി​ലി, മാ​വ്, പ്ലാ​വ്, തേ​ക്ക് തു​ട​ങ്ങി​യ മ​ര​ങ്ങ​ളും നി​ലം​പ​തി​ച്ചു. വൈ​ദ്യു​തി തൂ​ണു​ക​ളും നി​ലം​പ​തി​ച്ചു. മ​രം വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ട​മ​റ്റം-​വി​ള​ക്കു​മാ​ടം റോ​ഡി​ൽ ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
മീ​ന​ച്ചി​ല്‍: മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പൂ​വ​ത്തോ​ട് ഭാ​ഗ​ത്തു​ണ്ടാ​യ കാ​റ്റി​ല്‍ വീ​ടു​ക​ള്‍​ക്കും കൃ​ഷി​ക്കും നാ​ശം. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് കാ​റ്റു വീ​ശി​യ​ത്. പു​ത്ത​ന്‍ നി​വ​ര്‍​ത്തി​ല്‍ ബേ​ബി, തു​രു​ത്തി​കി​ഴ​ക്കേ​ല്‍ അ​ഡ്വ. റെ​ജി തോ​മ​സ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളു​ടെ മു​ക​ളി​ലേ​യ്ക്ക് മ​രം വീ​ണു. ത​ക​ടി​യേ​ല്‍ ഔ​സേ​പ്പ​ച്ച​ന്‍ ,സ​ണ്ണി ഞാ​യ​ര്‍​കു​ളം എ​ന്നി​വ​രു​ടെ പു​ര​യി​ട​ത്തി​ലെ റ​ബ​റും വാ​ഴ​യും ന​ശി​ച്ചു . വ​ന്‍​മ​ര​ങ്ങ​ളും കാ​റ്റി​ല്‍ വീ​ണു.