വി​ദ്യാ​ര്‍ഥി​നി​യെ ശ​ല്യം ചെ​യ്ത കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ യു​വാ​വ് അ​റ​സ്റ്റി​ല്‍
Sunday, March 26, 2023 12:31 AM IST
കോ​ട്ട​യം: വി​ദ്യാ​ര്‍ഥി​നി​യെ ശ​ല്യം ചെ​യ്ത കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പാ​മ്പാ​ടി വെ​ള്ളൂ​ര്‍ ഗ്രാ​മ​റ്റം മ​ണ്ണ​ക​ത്ത് ഷാ​രോ​ണ്‍ ഷാ​ജി(21)യാ​ണ് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍ കോ​ട്ട​യം നാ​ഗ​മ്പ​ടം മൈ​താ​ന​ത്ത് സ​ര​സ് മേ​ള ന​ട​ന്ന സ​മ​യ​ത്ത് വി​ദ്യാ​ര്‍ഥി​നി​യു​ടെ പു​റ​കെ ന​ട​ന്നു ശ​ല്യ​പ്പെ​ടു​ത്തു​ക​യും, കൈ​യി​ല്‍ ക​ട​ന്നു​പി​ടി​ക്കു​ക​യും ചെ​യ്തു. ഇ​തി​നെ എ​തി​ര്‍ത്ത വി​ദ്യാ​ര്‍ഥി​നി​യു​ടെ ക​ര​ണ​ത്ത​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ൽ ഒ​ളി​വി​ല്‍ പോ​യ ഇ​യാ​ളെ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നു പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഈ​സ്റ്റ് സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ യു. ​ശ്രീ​ജി​ത്ത്, എ​സ്‌​ഐ എം.​എ​ച്ച്. അ​നു​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.