വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ല്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ സ്ഥാ​പ​ന​ങ്ങ​ളു​ം
Sunday, March 26, 2023 12:28 AM IST
വൈ​​ക്കം: ഏ​​പ്രി​​ല്‍ ഒ​​ന്നി​​ന് ആ​​രം​​ഭി​​ക്കു​​ന്ന വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹം ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ത്തി​​ന്‍റെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​ന​​ച്ച​​ട​​ങ്ങി​​ലും 603 ദി​​വ​​സം നീ​​ളു​​ന്ന ആ​​ഘോ​​ഷ​​ങ്ങ​​ളി​​ലും ജി​​ല്ല​​യി​​ലെ ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ സ​​ജീ​​വ​​മാ​​യി പ​​ങ്കെ​​ടു​​ക്കും. മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ന​​ട​​ന്ന ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​മാ​​ന്‍​മാ​​രു​​ടെ​​യും പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റു​മാ​​രു​​ടെ​​യും സെ​​ക്ര​​ട്ട​​റി​​മാ​​രു​​ടെ​​യും ഓ​​ണ്‍​ലൈ​​ന്‍ യോ​​ഗ​​ത്തി​​ലാ​​ണ് തീ​​രു​​മാ​​നം.

ഏ​​പ്രി​​ല്‍ ഒ​​ന്നി​​ന് വൈ​​കു​​ന്നേ​​രം മൂ​​ന്നി​​ന് ന​​ട​​ക്കു​​ന്ന പ​​രി​​പാ​​ടി​​യി​​ല്‍ ല​​ക്ഷം പേ​​ര്‍ പ​​ങ്കെ​​ടു​​ക്കും. വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ​​ത്തി​​ന്‍റെ പ്രാ​​ധാ​​ന്യം പു​​തു​​ത​​ല​​മു​​റ​​യി​​ലേ​​ക്ക് പ​​ക​​ര്‍​ന്നു ന​​ല്‍​കും​​വി​​ധം ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ളി​​ല്‍ ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ​​സ്ഥാ​​പ​​ന​​ങ്ങ​​ള്‍ സ​​ജീ​​വ ഇ​​ട​​പെ​​ട​​ല്‍ ന​​ട​​ത്ത​​ണ​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

സം​​സ്ഥാ​​ന​​ത​​ല പ​​രി​​പാ​​ടി​​യി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​ന് കു​​ടും​​ബ​​ശ്രീ​​യു​​മാ​​യി ചേ​​ര്‍​ന്ന് ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ ഏ​​ര്‍​പ്പെ​​ടു​​ത്താ​​ന്‍ ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ​​സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്ക് നി​​ര്‍​ദ്ദേ​​ശം ന​​ല്‍​കി ഉ​​ത്ത​​ര​​വാ​​യി. ജി​​ല്ലാ ക​​ള​​ക്ട​​ര്‍ പി.​​കെ. ജ​​യ​​ശ്രീ, ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ വ​​കു​​പ്പ് ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ ബി​​നു ജോ​​ണ്‍, പാ​​ലാ ആ​​ര്‍​ഡി​​ഒ പി.​​ജി. രാ​​ജേ​​ന്ദ്ര​​ബാ​​ബു, ജി​​ല്ലാ ഇ​​ന്‍​ഫ​​ര്‍​മേ​​ഷ​​ന്‍ ഓ​​ഫീ​​സ​​ര്‍ എ. ​​അ​​രു​​ണ്‍ കു​​മാ​​ര്‍, പ​​ഞ്ചാ​​യ​​ത്ത് ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ര്‍ കെ. ​​സി​​ദ്ദീ​​ഖ്, കു​​ടും​​ബ​​ശ്രീ ജി​​ല്ലാ മി​​ഷ​​ന്‍ കോ-​​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ അ​​ഭി​​ലാ​​ഷ് കെ. ​​ദി​​വാ​​ക​​ര്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.