ക​ണ​മ​ല​യി​ൽ റോ​ഡ് ഇ​ടി​ഞ്ഞു; അ​ധി​കൃ​ത​ർ കണ്ടിട്ടേയില്ല...!
Saturday, March 25, 2023 11:04 PM IST
ക​ണ​മ​ല: അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യ റോ​ഡി​ൽ ശ​ക്ത​മാ​യ വേ​ന​ൽ മ​ഴ​യി​ൽ തി​ട്ട ഇ​ടി​ഞ്ഞ​ത് അ​റി​ഞ്ഞി​ട്ടും അ​ധി​കൃ​ത​ർ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ല്ല. ദേ​ശീ​യപാ​ത അ​ധി​കൃ​ത​ർ, പോ​ലീ​സ്, പ​ഞ്ചാ​യ​ത്ത്‌ ഉ​ൾ​പ്പ​ടെ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാരും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ.

ശ​ബ​രി​മ​ല സീ​സ​ണി​ൽ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ച പ​മ്പ - ക​ണ​മ​ല റോ​ഡി​ൽ ക​ണ​മ​ല ഇ​റ​ക്ക​ത്തി​ലെ അ​ട്ടി വ​ള​വി​ലാ​ണ് റോ​ഡി​ന്‍റെ പ​കു​തി​യി​ലേ​റെ ഭാ​ഗ​ത്ത് മ​ണ്ണ് അ​ട​ർ​ന്നു​വീ​ണ് വ​ശ​ത്തെ തി​ട്ട ഇ​ടി​ഞ്ഞി​രി​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല ന​ട ഇ​ന്നു തു​റ​ക്കു​ന്ന​തോ​ടെ ദ​ർ​ശ​ന​ത്തി​നാ​യി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ ഉ​ൾ​പ്പ​ടെ നൂ​റു​ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ക വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി​യാ​ണ് ക​ട​ന്നു​പോ​വു​ക. ക​ണ​മ​ല ഇ​റ​ക്ക​ത്തി​ൽ ഒ​ട്ടേ​റെ അ​പ​ക​ട​ങ്ങ​ളി​ലാ​യി നി​ര​വ​ധി മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ഇ​റ​ക്ക​ത്തി​ലെ അ​ട്ടി വ​ള​വി​ലാ​ണ് അ​പ​ക​ട​ങ്ങ​ൾ ഏ​റെ​യും സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്.തി​ട്ട ഇ​ടി​ഞ്ഞ ഭാ​ഗ​ത്ത് പു​ന​ർ നി​ർ​മാ​ണം അ​നി​വാ​ര്യ​മാ​ണ്. അ​ടി​യ​ന്ത​ര​മാ​യി സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​ക​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.