പ​ഞ്ചാ​. അം​ഗ​ത്തെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യെ​ന്ന്; പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും
Saturday, March 25, 2023 11:04 PM IST
എ​രു​മേ​ലി: പ​ഞ്ചാ​യ​ത്തം​ഗ​ത്തെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യെ​ന്നാരോ​പി​ച്ച് യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ. സ​ലിം ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​വി​ശ്വാ​സ പ്ര​മേ​യം അ​ട്ടി​മ​റി​ക്കാ​ൻ ഭ​ര​ണ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് പോ​ലീ​സി​നെ​ക്കൊ​ണ്ട് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി ക​ള്ള​ക്കേ​സ് എ​ടു​ത്ത സി​പി​എം കു​ത​ന്ത്രം വി​ല​പ്പോ​കി​ല്ലെ​ന്നും പ​ഞ്ചാ​യ​ത്തം​ഗം നാ​സ​ർ പ​ന​ച്ചി​ക്കെ​തി​രെ എ​ൽ​ഡി​എ​ഫി​ന്‍റെ സ​മ്മ​ർ​ദ​ത്തി​ൽ വ​നി​ത അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ന​ൽ​കി​യ പ​രാ​തി​യെ നി​യ​മ​ന​ട​പ​ടി​ക​ളി​ലൂ​ടെ നേ​രി​ടു​മെ​ന്നും പി.​എ. സ​ലിം പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​വി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​യ് ക​പ്പ​ലു​മാ​ക്ക​ൽ, പ്ര​കാ​ശ് പു​ളി​ക്ക​ൽ, ബി​നു മ​റ്റ​ക്ക​ര, പി.​കെ. റ​സാ​ക്ക്, നൗ​ഷാ​ദ് കു​റു​ങ്കാ​ട്ടി​ൽ, റെ​ജി അ​മ്പാ​റ, വി​ജി വെ​ട്ടി​യാ​നി​ക്ക​ൽ, സ​ലിം ക​ണ്ണ​ങ്ക​ര, അ​നി​ത സ​ന്തോ​ഷ്‌, മാ​ത്യു മ​ഞ്ഞ​പ്പ​ള്ളി​ക്കു​ന്നേ​ൽ, ജി​ജി​മോ​ൾ സ​ജി, ലി​സി സ​ജി, സു​നി​ൽ ചെ​റി​യാ​ൻ, മ​റി​യാ​മ്മ മാ​ത്തു​കു​ട്ടി, മ​റി​യാ​മ്മ സ​ണ്ണി, മ​റി​യാ​മ്മ പു​റ്റു​മ​ണ്ണി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.