രാ​മ​പു​ര​ത്ത് 20.50 കോ​ടി​യു​ടെ ബ​ജ​റ്റ്
Friday, March 24, 2023 10:32 PM IST
രാ​മ​പു​രം: ഭ​വ​ന നി​ര്‍​മാ​ണം, മാ​ലി​ന്യ നി​ര്‍​മ​ാര്‍​ജ​നം, റോ​ഡ് ന​വീ​ക​ര​ണം, കു​ടി​വെ​ള്ള വി​ത​ര​ണം, സ​മ്പൂ​ര്‍​ണ വൈ​ദ്യു​തീ​ക​ര​ണം എ​ന്നി​വ​യ്ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കി​ക്കൊ​ണ്ടു​ള്ള രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ന്‍റെ 2023-24 ലെ ​ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി അ​ഗ​സ്റ്റി​ന്‍ അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് ഷൈ​നി സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
20,50,83,539 രൂ​പ വ​ര​വും 16,54,45,600 രൂ​പ ചെ​ല​വും 3,96,37,939 രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റി​ല്‍ റോ​ഡ് നി​ര്‍​മാ​ണ​ത്തി​നും ന​വീ​ക​ര​ണ​ത്തി​നും 2.12 കോ​ടി രൂപ വ​ക​യി​രുത്തി. ഭ​വ​ന നി​ര്‍​മാ​ണ-​ന​വീ​ക​ര​ണ​ത്തി​നാ​യി 93 ലക്ഷം രൂ​പ​യും മാ​ലി​ന്യ നി​ര്‍​മാ​ജ​ന​ത്തി​ന് 42 ല​ക്ഷം രൂ​പ​യും സ​മ്പൂ​ര്‍​ണ വൈ​ദ്യു​തീ​ക​ര​ണ​ത്തി​ന് 40 ല​ക്ഷം രൂ​പ​യും കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യി 30 ല​ക്ഷം രൂ​പ​യും ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.

സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്

കെ​ഴു​വം​കു​ളം: കെ​ഴു​വം​കു​ളം പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 26നു ​രാ​വി​ലെ 9.30 മു​ത​ല്‍ ഒ​ന്നു വ​രെ ലൈ​ബ്ര​റി​ഹാ​ളി​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ക്കും. കോ​ട്ട​യം എ​സ്എ​ച്ച് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. ബാ​ബു കെ. ​ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.

പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി

പാ​ലാ: രാ​ഹു​ല്‍ ഗാ​ന്ധി​യെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി എം​പി സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ലാ​യി​ല്‍ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.
കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ടോ​മി ക​ല്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ശ് ചൊ​ള്ളാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജു പു​ന്ന​ത്താ​നം, ആ​ര്‍. സ​ജീ​വ്, സി.​ടി. രാ​ജ​ന്‍, ജോ​യി സ്‌​ക​റി​യ, ആ​ര്‍. പ്രേം​ജി, ടോ​മി പൊ​രി​യ​ത്ത്, ഷോ​ജി ഗോ​പി, രാ​ജു കോ​നാ​ട്ട്, എ.​എ​സ്. തോ​മ​സ്, ടോം ​കോ​ഴി​ക്കോ​ട്ട്, ബി​ബി​ന്‍ രാ​ജ്, പ്രേം​ജി​ത്ത് ഏ​ര്‍​ത്ത​യി​ല്‍, ജ​യിം​സ് ജീ​ര​ക​ത്തി​ൽ, അ​ബ്ദു​ള്‍ ക​രീം, ജേ​ക്ക​ബ് അല്‍ഫോ​ന്‍​സ് ദാ​സ്,‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.