തോ​പ്പി​ൽക​ട​വ് പാ​ലം പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് 7.65 കോടി അനുവദിച്ചു
Thursday, March 23, 2023 10:31 PM IST
മു​ണ്ട​ക്ക​യം: കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ തോ​പ്പി​ൽക​ട​വ് ഭാ​ഗ​ത്ത് അ​ഴു​ത​യാ​റി​ന് കു​റു​കെ​യു​ണ്ടാ​യി​രു​ന്ന പാ​ലം പു​ന​ർ നി​ർ​മി​ക്കു​ന്ന​തി​ന് റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി 7.65 കോടി രൂ​പ അ​നു​വ​ദി​ച്ച​താ​യി സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അ​റി​യി​ച്ചു.

പാലത്തിന്‍റെ മ​റു​ക​ര ഇ​ടു​ക്കി ജി​ല്ല​യി​ലെ പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ലെ മൂ​ഴി​ക്ക​ൽ പ്ര​ദേ​ശ​മാ​ണ്. പീ​രു​മേ​ട് എം​എ​ൽ​എ വാ​ഴൂ​ർ സോ​മ​നു​മാ​യി ചേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്കും റ​വ​ന്യു, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി​മാ​ർ​ക്കും നി​വേ​ദ​നം ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഫ​ണ്ട് ല​ഭ്യ​മാ​യ​തെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

2018ലെ ​പ്ര​ള​യ​ത്തി​ലാണു പാലം ത​ക​ർ​ന്നത്. ര​ണ്ടു ജി​ല്ല​ക​ളെ​യും ര​ണ്ട് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ചി​രു​ന്ന പാ​ലം ത​ക​ർ​ന്ന​തോ​ടെ ഇ​രു​ക​ര​യി​ലെ​യും ജ​ന​ങ്ങ​ൾ ഏ​റെ ദു​രി​ത​ത്തി​ലാ​യി​രു​ന്നു. കി​ലോ​മീ​റ്റ​റു​ക​ളോ​ളം ചു​റ്റി സ​ഞ്ച​രി​ച്ചാ​ണ് ആ​ളു​ക​ൾ മ​റു​ക​ര​യി​ൽ എ​ത്തി​ച്ചേ​ർ​ന്നി​രു​ന്ന​ത്.

പ്രാ​രം​ഭ സ​ർ​വേ, സോ​യി​ൽ ടെ​സ്റ്റ് തു​ട​ങ്ങിയ പ്രാ​ഥ​മി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചാ​ണ് എ​സ്റ്റി​മേ​റ്റും പ്ലാ​നും ഡി​സൈ​നും ത​യാ​റാ​ക്കിയത്. പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് പാ​ലം നി​ർ​മി​ക്കുമെന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.