ല​ഹ​രി വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു സ​മാ​പ​നം
Wednesday, March 22, 2023 11:40 PM IST
ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി സെ​ന്‍റ് കു​ര്യാ​ക്കോ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ലെ ഈ ​അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ ല​ഹ​രി വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു സ​മാ​പ​ന​മാ​യി. സ്‌​കൂ​ളി​ന്‍റെ ഈ ​അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ ല​ഹ​രി വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കേ​ര​ള സ​ര്‍ക്കാ​രി​ന്‍റെ ആ​ന്‍റി​ന​ര്‍കോ​ട്ടി​ക് സെ​ല്ലു​മാ​യി ഏ​കോ​പി​പ്പി​ച്ചാ​ണ് ന​ട​പ്പാ​ക്കി​യ​ത്.
ല​ഹ​രി വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സ്‌​പെ​ഷ​ല്‍ അ​സം​ബ്ലി​യോ​ടെ ന​ട​ത്തി. മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ള്‍, അ​ധ്യാ​പ​ക​ര്‍, അ​ന​ധ്യാ​പ​ക​ര്‍, മാ​താ​പി​താ​ക്ക​ള്‍, വി​ദ്യാ​ര്‍ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ല​ഹ​രി​ക്കെ​തി​രേ​യു​ള്ള പ്ര​തി​ജ്ഞ പു​തു​ക്കി. കാ​മ്പ​സ് സ​മ്പൂ​ര്‍ണ ല​ഹ​രി വി​മു​ക്ത​മാ​ണെ​ന്ന് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ. ഡോ. ​ബി​നോ ചേ​രി​യി​ല്‍, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​ജി​ന്‍സ് അ​ല​ക്‌​സാ​ണ്ട​ര്‍, പ്രി​ന്‍സി​പ്പ​ൽ ഫാ. ​ജോ​ബി പ​ന്നൂ​റ​യി​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.