ച​ങ്ങ​നാ​ശേ​രി പൗ​രാ​വ​ലി​യു​ടെ​ ആ​ദ​ര​വ്
Wednesday, March 22, 2023 12:42 AM IST
മാ​ര്‍ പ​വ്വ​ത്തി​ലി​ന്‍റെ ഭൗ​തി​ക​ശ​രീ​ര​വും സം​വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര ച​ങ്ങ​നാ​ശേ​രി​ക്ക് ച​രി​ത്ര​സം​ഭ​വ​മാ​യി. ഗ്ലാ​സ് ക​വ​ചി​ത വാ​ഹ​ന​ത്തി​ല്‍ ഭൗ​തി​ക​ശ​രീ​രം എ​ത്തി​ച്ച​പ്പോ​ള്‍ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍നി​ന്ന് ആ​ളു​ക​ള്‍ സ്‌​നേ​ഹാ​ഭി​വാ​ദ​ന​ങ്ങ​ള​ര്‍പ്പി​ച്ചു.
ന​ഗ​ര​ത്തി​ലെ​യും മാ​ര്‍ക്ക​റ്റി​ലെ​യും വ്യാ​പാ​ര സ​മൂ​ഹ​വും വി​വി​ധ തൊ​ളി​ലാ​ളി​ക​ളും അ​ഭി​വ​ന്ദ്യപി​താ​വി​നു സ്‌​നേ​ഹാ​ഞ്ജ​ലി​ക​ളു​മാ​യി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ത​ടി​ച്ചു​കൂ​ടി. സെ​ന്‍ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ പൗ​രാ​വ​ലി ആ​ദ​ര​വ് അ​ര്‍പ്പി​ച്ചു. സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​യി​ലു​ള്ള​വ​രാ​ണ് ഇ​വി​ടെ ആ​ദ​ര​വ് അ​ര്‍പ്പി​ക്കാ​ന്‍ എ​ത്തി​യ​ത്.
ദ​ളി​ത് ക​ത്തോ​ലി​ക്കാ
മ​ഹാ​ജ​ന​സ​ഭ
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത​യി​ലെ ദ​ളി​ത് ക​ത്തോ​ലി​ക്ക സ​മൂ​ഹ​ത്തെ സാ​മൂ​ഹി​ക-​ആ​ത്മീ​യ- വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ല്‍ ദീ​ര്‍ഘ​വീ​ക്ഷ​ണ​ത്തോ​ടെ ന​യി​ച്ച വ​ലി​യ ഇ​ട​യ​നാ​യി​രു​ന്ന അ​ഭി​വ​ന്ദ്യ മാ​ര്‍ ജോ​സ​ഫ് പ​വ​ത്തി​ല്‍ പി​താ​വി​ന്‍റെ വേ​ര്‍പാ​ടി​ല്‍ അ​തി​രൂ​പ​ത ഡി​സി​എം​എ​സ് ക​മ്മി​റ്റി അ​നു​ശോ​ച​ന രേ​ഖ​പ്പെ​ടു​ത്തി.
അ​ഭി​വ​ന്ദ്യ പി​താ​വി​ന്‍റെ അ​ജ​പാ​ല​ന കാ​ല​ഘ​ട്ട​ത്തി​ല്‍ രൂ​പീ​ക​രി​ച്ച ര​ജ​ത​ജൂ​ബി​ലി സ്മാ​ര​ക ദ​ളി​ത് ക​ത്തോ​ലി​ക്ക ക്ഷേ​മ​നി​ധി രൂ​പ​ത​യി​ലെ ദ​ളി​ത് ക​ത്തോ​ലി​ക്ക ക്ഷേ​മ​പ്ര​വ​ര്‍ത്ത​ങ്ങ​ളു​ടെ നാ​ഴി​ക​ക​ല്ലാ​യി​രു​ന്നു​വെ​ന്നും ക​മ്മി​റ്റി വി​ല​യി​രു​ത്തി. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ വ​ട​ക്കേ​ക്ക​ളം, പ്ര​സി​ഡ​ന്‍റ് ഡോ. ​സി​ജോ ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി ഇ​ന്‍ചാ​ര്‍ജ് മാ​ത്യു ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കേ​ര​ള​ കോ​ൺ​ഗ്ര​സ്
നി​യോ​ജ​ക​മ​ണ്ഡ​ലം
ക​മ്മി​റ്റി
ച​ങ്ങ​നാ​ശേ​രി: അ​ഭി​വ​ന്ദ്യ പ​വ്വ​ത്തി​ല്‍ പി​താ​വി​ന്‍റെ നി​ര്യാ​ണം കേ​ര​ള​ത്തി​ലെ ആ​ധ്യാ​ത്മി​ക വി​ദ്യാ​ഭ്യാ​സ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വ​ലി​യ ശൂ​ന്യ​ത​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം എ​ക്‌​സി​ക്യൂ​ട്ടീ​വ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ദ​ര്‍ശ​ങ്ങ​ള്‍ക്കും മൂ​ല്യ​ങ്ങ​ള്‍ക്കും​വേ​ണ്ടി ധീ​ര​മാ​യ നി​ല​പാ​ട് എ​ടു​ത്ത പി​താ​വി​ന്‍റെ മാ​തൃ​ക പൊ​തു​പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് അ​നു​ക​ര​ണീ​യ​മാ​ണെ​ന്ന യോ​ഗം വി​ല​യി​രു​ത്തി.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി പ്ലാ​ത്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ജെ. ലാ​ലി, അ​ഡ്വ. ചെ​റി​യാ​ന്‍ ചാ​ക്കോ, ജോ​ര്‍ജു​കു​ട്ടി മാ​പ്പി​ള​ശേ​രി, ആ​ര്‍. ശ​ശി​ധ​ര​ന്‍ നാ​യ​ര്‍ ശ​ര​ണ്യ, സി.​ഡി. വ​ല്‍സ​പ്പ​ന്‍, കെ.​എ. തോ​മ​സ്, സി​ബി​ച്ച​ന്‍ ചാ​മ​ക്കാ​ല, ജി​മ്മി ക​ള​ത്തി​പ്പ​റ​മ്പി​ല്‍, ജോ​ഷി കു​റു​ക്ക​ന്‍കു​ഴി, ബി​നു മൂ​ല​യി​ല്‍, സ​ണ്ണി​ച്ച​ന്‍ പു​ലി​ക്കോ​ട്ട്, സ​ന്തോ​ഷ് ആ​ന്‍റ​ണി, മാ​ത്യു വ​ര്‍ഗീ​സ് തെ​ക്ക​നാ​ട്ട്, സു​മാ ഷൈ​ന്‍, സെ​ബാ​സ്റ്റ്യ​ന്‍ ശ്രാ​ങ്ക​ന്‍, സ​ബീ​ഷ് നെ​ടും​പ​റ​മ്പി​ല്‍, റോ​യി ജോ​സ​ഫ്, ജോ​സി ച​ക്കാ​ല, അ​നി​യ​ന്‍കു​ഞ്ഞ് വെ​ട്ടി​ത്തു​രു​ത്ത്, മി​നി വി​ജ​യ​കു​മാ​ര്‍, ബേ​ബി​ച്ച​ന്‍ ഓ​ലി​ക്ക​ര, സൈ​നാ തോ​മ​സ്, ജോ​ര്‍ജു​കു​ട്ടി വാ​രി​ക്കാ​ട്, ബി​ന്ദു ര​മേ​ശ്, എ​ല്‍സി രാ​ജു, ഡി​സ്‌​നി പു​ളി​മൂ​ട്ടി​ല്‍, സി.​കെ. രാ​ജു ചെ​റു​തു​ണ്ടം, ഇ.​സി. അ​ച്ചാ​മ്മ, ജോ​സ​ഫ് ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
വൈ​എം​സി​എ
ച​ങ്ങ​നാ​ശേ​രി: പ​വ്വ​ത്തി​ല്‍ പി​താ​വി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി വൈ​എം​സി​എ അ​നു​ശോ​ചി​ച്ചു. പ്ര​സി​ഡ​ന്‍റ് കെ.​പി. മാ​ത്യു, മാ​ത്യു മു​ല്ല​ശ്ശേ​രി, ജോ​ണി​ച്ച​ന്‍ കൂ​ട്ടു​മ്മേ​ല്‍കാ​ട്ടി​ല്‍, ജോ​ബ്കു​ട്ടി, കു​ര്യ​ന്‍ തൂ​മ്പു​ങ്ക​ല്‍ എ​ന്നി​വ​ര്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
ഐ​എന്‍ടി​യു​സി
ച​ങ്ങ​നാ​ശേ​രി: പ​വ്വ​ത്തി​ല്‍ പി​താ​വി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​പി. തോ​മ​സ് അ​നു​ശോ​ചി​ച്ചു.
മാ​ര്‍ക്ക​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ പ​വ്വ​ത്തി​ല്‍ പി​താ​വി​ന്‍റെ ഭൗ​തി​ക​ശ​രീ​ര​ത്തി​ല്‍ ക​ച്ച സ​മ​ര്‍പ്പി​ച്ചു. വ​ലി​യ പി​താ​വി​ന്‍റെ ഭൗ​തി​ക​ശ​രീ​ര​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര ക​ഴി​യു​ന്ന​തു​വ​രെ തൊ​ഴി​ലാ​ളി​ക​ള്‍ തൊ​ഴി​ല്‍ നി​ര്‍ത്തി​വ​ച്ച് വി​ലാ​പ​യാ​ത്ര സു​ഗ​മ​മാ​യ മാ​ര്‍ക്ക​റ്റ് ക​ട​ന്നു​പോ​കു​ന്ന​തി​ന് വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്തു.
യു​വ​ദീ​പ്തി കൂ​ട്ടാ​യ്മ
ച​ങ്ങ​നാ​ശേ​രി: പ​വ്വ​ത്തി​ല്‍ പി​താ​വി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ യു​വ​ദീ​പ്തി മു​ന്‍കാ​ല പ്ര​വ​ര്‍ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ യൂ​ത്ത് ഓ​ഫ് യൂ​ണി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. കാ​ല​ച​ക്ര​ങ്ങ​ള്‍ക്ക് മു​മ്പേ ന​ട​ന്ന പി​താ​വ് യു​വ​ജ​ന​ങ്ങ​ള്‍ ദീ​ര്‍ഘ​വീ​ക്ഷ​ണ​ത്തോ​ടെ പ്ര​വ​ര്‍ത്തി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​നം ഒ​രി​ക്ക​ല്‍ക്കൂ​ടി ഓ​ര്‍മ​പ്പെ​ടു​ത്തി. യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് ആ​ന്‍റോ മേ​പ്പു​റം, സെ​ക്ര​ട്ട​റി നി​റ്റോ ബേ​ബി, ട്ര​ഷ​റ​ര്‍ ജി​ന്‍സ​ണ്‍ ചി​റ​ത്ത​ല​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ അ​നു​ശോ​ച​ന യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ച്ചു.
പ്ര​വ​ര്‍ത്ത​ക സ​മി​തി
ച​ങ്ങ​നാ​ശേ​രി: മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ ദേ​ഹ​വി​യോ​ഗ​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​വ​ര്‍ത്ത​ക സ​മി​തി അ​നു​ശോ​ചി​ച്ചു. ബാ​ബു തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ സ​ജി ആ​ലും​മൂ​ട്ടി​ല്‍, ജോ​സ​ണ്‍ കി​ങ്ങ​ണം​ചി​റ, അ​ജി അ​ര​യ​ശേ​രി, എം.​ടി. തോ​മ​സ്, സ​ജീ​വ് ക​റു​ക​യി​ല്‍, അ​നി​ല പി.​ടി. എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
മ​ദ​ര്‍ തെ​രേ​സ
ഫൗ​ണ്ടേ​ഷ​ന്‍
ച​ങ്ങ​നാ​ശേ​രി: മ​ദ​ര്‍ തെ​രേ​സ ഫൗ​ണ്ടേ​ഷ​ന്‍ സം​സ്ഥാ​ന ചെ​യ​ര്‍മാ​ന്‍ ലാ​ലി ഇ​ള​പ്പു​ങ്ക​ല്‍ അ​നു​ശോ​ചി​ച്ചു.
വെ​രൂ​ര്‍ ഇ​ട​വ​ക
വെ​രൂ​ര്‍: മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ പി​താ​വി​ന്‍റെ ദേ​ഹ​വി​യോ​ഗ​ത്തി​ല്‍ വെ​രൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക അ​നു​ശോ​ചി​ച്ചു. വി​കാ​രി റ​വ.​ഡോ. ടോം ​പു​ത്ത​ന്‍ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. വി​കാ​രി ഫാ. ​ഡൊ​മി​നി​ക് സാ​വി​യോ കൊ​ല്ല​റേ​ട്ട്, ഫാ. ​അ​നി​ല്‍ സി​എം​ഐ, ബാ​ബു ജോ​ര്‍ജ് ക​ണി​ശേ​രി, ത​ങ്ക​ച്ച​ന്‍ കൈ​നി​ക്ക​ര, ബി​നോ​യി കാ​ട്ടാം​പ​ള്ളി, സി​സ്റ്റ​ര്‍ അ​ജ​യ, ബാ​ബു ആ​ല​പ്പു​റ​ത്തു കാ​ട്ടി​ല്‍, ആ​ന്‍റ​ണി തോ​മ​സ് മ​ല​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഫൈ​നാ​ന്‍സി​യേ​ഴ്‌​സ് ക്ല​ബ്
ച​ങ്ങ​നാ​ശേ​രി: മാ​ര്‍ പ​വ്വ​ത്തി​ലി​ന്‍റെ ദേ​ഹ​വി​യോ​ഗ​ത്തി​ല്‍ ഫൈ​നാ​ന്‍സി​യേ​ഴ്‌​സ് ക്ല​ബ് അ​നു​ശോ​ചി​ച്ചു. പ്ര​സി​ഡ​ന്‍റ് സ​ജി​ത്ത് പി.​എം., ബി​ജു നെ​ടി​യ​കാ​ലാ​പ​റ​മ്പി​ല്‍, ശ്രീ​രാ​ജ് മു​ണ്ട​പ്പ​ള്ളി, അ​ജി​ത്ത് കു​മാ​ര്‍, ജോ​ജി​മോ​ന്‍ വ​ട​ക്കേ​ട​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
റീ​ത്ത് സ​മ​ര്‍പ്പി​ച്ചു
ച​ങ്ങ​നാ​ശേ​രി: ആ​ര്‍ച്ചു​ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ ഭൗ​തി​ക​ശ​രീ​ര​ത്തി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ചാ​ണ്ടി​ക്കു വേ​ണ്ടി കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം കെ.​സി. ജോ​സ​ഫ് ക​ച്ച സ​മ​ര്‍പ്പി​ച്ചു.
റെ​ഡ്‌​ക്രോ​സ്
മാ​ര്‍ പ​വ്വ​ത്തി​ലി​ന്‍റെ ഭൗ​തി​ക​ശ​രീ​ര​ത്തി​ല്‍ റെ​ഡ്‌​ക്രോ​സ് സെ​സൈ​റ്റി​ക്കു​വേ​ണ്ടി ത​ഹ​സി​ല്‍ദാ​ര്‍ വി​ജ​യ​സേ​ന​നും ഭാ​ര​വാ​ഹി​ക​ളും ചേ​ര്‍ന്ന് റീ​ത്തു സ​മ​ര്‍പ്പി​ച്ചു.