യു​വ​ദീ​പ്തി പ്ര​സ്ഥാ​ന​ത്തി​ന്‍റെ ശി​ല്പി
Tuesday, March 21, 2023 12:54 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ല്‍ കേ​​ര​​ള​​ത്തി​​ലെ ക​​ത്തോ​​ലി​​ക്കാ യു​​വ​​ജ​​ന​​പ്ര​​സ്ഥാ​​ന​​ത്തി​​ന്‍റെ ശി​​ല്പി​​യാ​​ണ്. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ യു​​വ​​ജ​​ന​​പ്ര​​സ്ഥാ​​ന​​മാ​​യ യു​​വ​​ദീ​​പ്തി​​ക്കും കേ​​ര​​ള ക​​ത്തോ​​ലി​​ക്കാ യു​​വ​​ജ​​ന​​പ്ര​​സ്ഥാ​​ന​​മാ​​യ കെ​​സി​​വൈ​​എ​​മ്മി​​നും രൂ​​പം ന​​ല്‍​കു​​ന്ന​​തി​​നു നേ​​തൃ​​ത്വം ന​​ല്‍​കി​​യ​​ത് മാ​​ര്‍ പ​​വ്വ​​ത്തി​​ലാ​​യി​​രു​​ന്നു. ഈ ​​സം​​ഘ​​ട​​ന​​ക​​ളെ​​ല്ലാം ഇ​​ന്ന് വ​​ള​​ര്‍​ന്നു​​പ​​ന്ത​​ലി​​ച്ച് സ​​ഭ​​യി​​ലും സ​​മൂ​​ഹ​​ത്തി​​ലും നി​​ര്‍​ണാ​​യ​​ക ശ​​ക്തി​​യാ​​യി മാ​​റി.
1971-72 കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ കോ​​ള​​ജ് സ​​മ​​ര​​കാ​​ല​​ത്തും ര​​ണ്ടാം വ​​ത്തി​​ക്കാ​​ന്‍ കൗ​​ണ്‍​സി​​ലി​​ന്‍റെ ആ​​ഹ്വാ​​നം ഉ​​ള്‍​ക്കൊ​​ണ്ടു​​മാ​​ണ് അ​​ന്ന​​ത്തെ ച​​ങ്ങ​​നാ​​ശേ​​രി സ​​ഹാ​​യ​​മെ​​ത്രാ​​നാ​​യി​​രു​​ന്ന മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ല്‍ അ​​തി​​രൂ​​പ​​ത​​യി​​ല്‍ യു​​വ​​ജ​​ന​​ങ്ങ​​ളെ സം​​ഘ​​ടി​​പ്പി​​ക്കു​​വാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളാ​​രം​​ഭി​​ച്ച​​ത്. 1972 ജൂ​​ലൈ 16 ന് ​​ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ ന​​ട​​ന്ന വി​​ദ്യാ​​ഭ്യാ​​സാ​​വ​​കാ​​ശ സം​​ര​​ക്ഷ​​ണ റാ​​ലി​​ക്കും പൊ​​തു സ​​മ്മേ​​ള​​ന​​ത്തി​​നും ശേ​​ഷം ജൂ​​ലൈ 22 ന് ​​മാ​​ർ പ​​വ്വ​​ത്തി​​ല്‍ ന​​മ്മു​​ടെ അ​​തി​​രൂ​​പ​​ത​​യി​​ല്‍ ഏ​​കീ​​കൃ​​ത​​വും ശ​​ക്ത​​വു​​മാ​​യ യു​​വ​​ജ​​ന​​പ്ര​​സ്ഥാ​​നം ആ​​വ​​ശ്യ​​മാ​​ണെ​​ന്ന് ചൂ​​ണ്ടി​​ക്കാ​​ട്ടി ഇ​​ട​​വ​​ക പ​​ള്ളി​​ക​​ളി​​ലേ​​ക്ക് സ​​ര്‍​ക്കു​​ല​​ര്‍ അ​​യ​​ച്ചു. ആ ​​വ​​ര്‍​ഷം മു​​ഴു​​വ​​ന്‍ മാ​​ർ പ​​വ്വ​​ത്തി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഒ​​രു ടീം ​​അ​​തി​​രൂ​​പ​​ത​​യി​​ല്‍ അ​​ങ്ങോ​​ള​​മി​​ങ്ങോ​​ളം യു​​വ​​ജ​​ന​​ങ്ങ​​ളെ സം​​ഘ​​ടി​​പ്പി​​ച്ചു ബോ​​ധ​​വ​​ത്ക​​ര​​ണം ന​​ട​​ത്തി.
കൊ​​ച്ചു​​പി​​താ​​വ് എ​​ന്ന​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന മാ​​ര്‍ പ​​വ്വ​​ത്തി​​ലി​​ന്‍റെ തീ​​ക്ഷ്ണ​​ത​​യി​​ല്‍ നി​​ന്നും ക്രാ​​ന്ത​​ദ​​ര്‍​ശി​​ത്വ​​ത്തി​​ല്‍ നി​​ന്നു​​മാ​​ണ് യു​​വ​​ദീ​​പ്തി ജ​​ന്മം കൊ​​ണ്ട​​ത്. ഇ​​ന്ന് അ​​ത് 250 ഇ​​ട​​വ​​ക​​ക​​ളി​​ലാ​​യി ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് പ്ര​​വ​​ര്‍​ത്ത​​ക​​രു​​ടെ പ്ര​​സ്ഥാ​​ന​​മാ​​യി വ​​ള​​ര്‍​ന്നു​​ക​​ഴി​​ഞ്ഞു.
1972 ഡി​​സം​​ബ​​ര്‍ മൂ​​ന്നി​​ന് എ​​സ്ബി കോ​​ള​​ജി​​ലെ ക​​ല്ല​​റ​​യ്ക്ക​​ല്‍ ഹാ​​ളി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി ആ​​ര്‍​ച്ച്ബി​​ഷ​​പ്പാ​​യി​​രു​​ന്ന മാ​​ർ ആ​​ന്‍റ​​ണി പ​​ടി​​യ​​റ യു​​വ​​ദീ​​പ്തി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. 1972 സി​​ബി​​സി​​ഐ​​യു​​ടെ ആ​​ഹ്വാ​​ന​​മ​​നു​​സ​​രി​​ച്ചു കെ​​സി​​ബി​​സി യൂ​​ത്ത് ക​​മ്മീ​​ഷ​​ന്‍ രൂ​​പ​​വ​​ത്ക​​രി​​ച്ച​​പ്പോ​​ള്‍ അ​​തി​​ന്‍റെ ആ​​ദ്യ​​ത്തെ ചെ​​യ​​ര്‍​മാ​​ന്‍ മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ല്‍ ആ​​യി​​രു​​ന്നു. അ​​ദ്ദേ​​ഹ​​മാ​​ണ് കെ​​സി​​വൈ​​എ​​മ്മി​​നും തു​​ട​​ക്ക​​മി​​ട്ട​​ത്.