ഇ​സ്ര​യേ​ല്‍ സം​ഘം മു​ണ്ടാ​റും എ​ഴു​മാ​ന്തു​രു​ത്തും സ​ന്ദ​ര്‍​ശിച്ചു
Monday, February 6, 2023 11:41 PM IST
ക​​ടു​​ത്തു​​രു​​ത്തി: വി​​ല്ലേ​​ജ് ടൂ​​റി​​സ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​സ്രാ​​യേ​​ല്‍ സം​​ഘം മു​​ണ്ടാ​​റി​​ലും എ​​ഴു​​മാ​​ന്തു​​രു​​ത്തി​​ലും സ​​ന്ദ​​ര്‍​ശ​​നം ന​​ട​​ത്തി. വൈ​​ക്ക​​ത്തു​​നി​​ന്നു​​മാ​​ണ് സം​​ഘം ബോ​​ട്ടി​​ല്‍ ക​​രി​​യാ​​റി​​ലൂ​​ടെ മു​​ണ്ടാ​​റി​​ലെ​​ത്തി​​യ​​ത്. നാ​​ലു​​വ​​ശ​​വും വെ​​ള്ള​​ത്താ​​ല്‍ ചു​​റ്റ​​പ്പെ​​ട്ട മു​​ണ്ടാ​​റി​​ന്‍റെ പ്ര​​കൃ​​തി​​ഭം​​ഗി ആ​​സ്വ​​ദി​​ച്ചാ​​ണ് സം​​ഘം മ​​ട​​ങ്ങി​​യ​​ത്.
കു​​മ​​ര​​ക​​ത്തു​​നി​​ന്നു കൊ​​ച്ചി​​യി​​ലേ​​ക്കു​​ള്ള യാ​​ത്ര​​യ്ക്കി​​ടെ​​യാ​​ണ് സം​​ഘം മു​​ണ്ടാ​​റി​​ലെ​​ത്തി​​യ​​ത്. വി​​വി​​ധ​​യി​​നം പ​​ക്ഷി​​ക​​ളും മ​​ത്സ്യ​​ങ്ങ​​ളും കൃ​​ഷി ചെ​​യ്തു കി​​ട​​ക്കു​​ന്ന നെ​​ല്‍​വ​​യ​​ലു​​ക​​ളു​​മെ​​ല്ലാം ഈ ​​പ്ര​​ദേ​​ശ​​ത്തി​​ന്‍റെ പ്ര​​ത്യേ​​ക​​ത​​ക​​ളാ​​ണ്.
ക​​യ​​ര്‍ പി​​രി​​ക്ക​​ലും ഓ​​ല മെ​​ട​​യ​​ലും തെ​​ങ്ങ് ക​​യ​​റ്റ​​വും കൃ​​ഷി രീ​​തി​​ക​​ളു​​മെ​​ല്ലാം സ​​ഞ്ചാ​​രി​​ക​​ള്‍ നേ​​രി​​ല്‍ ക​​ണ്ടു. ക​​രി​​യാ​​റി​​ല്‍ ചൂ​​ണ്ട​​യി​​ട്ടു മീ​​ന്‍​പി​​ടി​​ക്കാ​​നും വീ​​ട്ട​​മ്മ​​മാ​​ര്‍​ക്കൊ​​പ്പം അ​​വി​​ല്‍ ഇ​​ടി​​ക്ക​​ലി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​നും സം​​ഘം മ​​റ​​ന്നി​​ല്ല. നാ​​ട്ടു​​കാ​​ര്‍​ക്കൊ​​പ്പം പാ​​ട്ടുപാ​​ടി​​യും നൃ​​ത്തം ചെ​​യ്തും നാ​​ട​​ന്‍ തെ​​ങ്ങി​​ന്‍ ക​​ള്ള് രു​​ചി​​ച്ചും ഇ​​വി​​ട ത്തെ യാ​​ത്ര ഇ​​വ​​ര്‍ ശ​​രി​​ക്കും ആ​​സ്വ​​ദി​​ച്ചു. ഇ​​ല​​യി​​ട്ട് വി​​ള​​മ്പി​​യ പ​​പ്പ​​ട​​വും പ​​ഴ​​വും പാ​​യ​​സ​​വും നി​​റ​​ഞ്ഞ കേ​​ര​​ളീ​​യ സ​​ദ്യ​​യും ഇ​​വ​​ര്‍​ക്കാ​​യി ഒ​​രു​​ക്കി​​യി​​രു​​ന്നു. ഇ​​വി​​ടത്തു​​കാ​​രു​​ടെ ജീ​​വി​​ത​​വും കൃ​​ഷി രീ​​തി​​ക​​ളും ജോ​​ലി​​ക​​ളു​​മെ​​ല്ലാം കാ​​മ​​റ​​യി​​ല്‍ പ​​ക​​ര്‍​ത്തി​​യാ​​ണ് സം​​ഘം മ​​ട​​ങ്ങി​​യ​​ത്. ത​​ഴ​​പ്പാ​​യ നി​​ര്‍​മാ​​ണ​​വും ക​​ള്ള് ചെ​​ത്തു​​മെ​​ല്ലാം നേ​​രി​​ല്‍ ക​​ണാ​​നും ഇ​​വ​​ര്‍​ക്ക് അ​​വ​​സ​​ര​​മൊ​​രു​​ക്കി​​യി​​രു​​ന്നു. ഇ​​സ്ര​​യേ​​ലി​​ല്‍നി​​ന്നു​​ള്ള 18 അം​​ഗ സം​​ഘ​​മാ​​ണ് മു​​ണ്ടാ​​റി​​ലെ​​ത്തി​​യ​​ത്.