പാ​ലാ, ഈ​രാ​റ്റു​പേ​ട്ട ഡിപ്പോകളിൽ ഡി​ജി​റ്റ​ല്‍ ഡി​സ്‌​പ്ലേ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ നി​ര്‍​ദേ​ശം
Monday, February 6, 2023 10:38 PM IST
പാ​ലാ: കെഎസ്ആർ‌ടിസി ഡി​പ്പോ​ക​ളി​ല്‍ യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ര്‍​ഥം ബ​സു​ക​ളു​ടെ ഷെ​ഡ്യൂ​ള്‍ സ​ര്‍​വീ​സ് വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്കാ​ന്‍ ഡി​ജി​റ്റ​ല്‍ ഡി​സ്‌​പ്ലേ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം.
ബ​സു​ക​ളു​ടെ സ​ര്‍​വീ​സ് സ​മ​യ​വും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഡി​പ്പോ​ക​ളി​ല്‍​നി​ന്നു പാ​ലാ, ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ബ​സു​ക​ളു​ടെ വി​വ​ര​വും റ​ദ്ദാ​ക്കി​യ വി​വ​ര​ങ്ങ​ളും അ​റി​യി​ക്കാ​ന്‍ സം​വി​ധാ​നം ത​യാ​റാ​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം കൂ​ടി​യ താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗം കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​ടു​ത്ത മാ​സ​ത്തെ യോ​ഗ​ത്തി​ന് മു​ന്‍​പ് ന​ട​പ്പി​ല്‍ വ​രു​ത്ത​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. സ​മി​തി​യം​ഗം പീ​റ്റ​ര്‍ പ​ന്ത​ലാ​നി​യാ​ണ് നി​ര്‍​ദ്ദേ​ശം സ​മ​ര്‍​പ്പി​ച്ച​ത്.
പാ​ല​യി​ല്‍​നി​ന്നു രാ​ത്രി പ​ത്തി​നും 10.30 ഇ​ട​യ്ക്ക് കോ​ട്ട​യ​ത്തേ​യ്ക്കും 10നും 11​നും ഇ​ട​യ്ക്ക് ഒ​രോ ബ​സു​ക​ള്‍ ഈ​രാ​റ്റു​പേ​ട്ട, പൂ​ഞ്ഞാ​ര്‍ ഭാ​ഗ​ത്തേ​ക്കും സ​ര്‍​വീ​സ് ന​ട​ത്ത​ണ​മെ​ന്ന് ആ​ര്‍​ഡി​ഒ നി​ര്‍​ദേ​ശി​ച്ചു.