മെ​ഗാ ജോ​ബ് ഫെ​യ​റും കാ​മ്പ​സ് റി​ക്രൂ​ട്ട്മെ​ന്‍റും
Monday, February 6, 2023 10:38 PM IST
പെ​രു​വ​ന്താ​നം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ൽ കേ​ര​ള സ​ർ​ക്കാ​ർ എംപ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ന്‍റെ​യും കോ​ട്ട​യം ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്ചേ​ഞ്ചി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ജോ​ബ് ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കും.
മാ​ർ​ച്ച് 11നു ​ന​ട​ക്കു​ന്ന ജോ​ബ് ഫെ​യ​റി​ൽ 30ല​ധി​കം ക​മ്പ​നി​ക​ൾ പ​ങ്കെ​ടു​ക്കും. ഇ​തി​നു മു​ന്നോ​ടി​യാ​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ കാ​മ്പ​യി​ൻ 10നു ​രാ​വി​ലെ പ​ത്തു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു വ​രെ സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ൽ ന​ട​ക്കും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് നേ​രി​ട്ടെ​ത്തി ര​ജി​സ്റ്റ​ർ ചെ​യ്യാം. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 250 രൂ​പ.
ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്‍റ​ർ​വ്യൂ, സ്‌​കി​ൽ​സ്, ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്‌​കി​ൽ​സ്, ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ എ​ന്നി​വ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കും. ഫി​നാ​ൻ​സ്, ബാ​ങ്കിം​ഗ്, ഇ​ൻ​ഷ്വ​റ​ൻ​സ്, ഓ​ട്ടോ​മൊ​ബൈ​ൽ, ഹ്യൂ​മ​ൻ റി​സോ​ഴ്സ്‌, ഐ​ടി, മാ​ർ​ക്ക​റ്റിം​ഗ്, ഐ​ടി​ഐ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ള്ള​ത്. ഫോ​ൺ: 9746712239, 0481-2563451.

പ​രീ​ക്ഷാ മു​ന്നൊ​രു​ക്ക സെ​മി​നാ​ർ

മു​ണ്ട​ക്ക​യം: ഡി ​പോ​ൾ പ​ബ്ലി​ക് സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ര​ണ്ടു ദി​വ​സ​ത്തെ പ​രീ​ക്ഷാ മു​ന്നൊ​രു​ക്ക ശി​ല്പ സം​ഘ​ടി​പ്പി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി മേ​രീ​ക്വീ​ൻ​സ് മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ മൈ​ൻ​ഡ് കെ​യ​ർ വി​ഭാ​ഗ​വു​മാ​യി ചേ​ർ​ന്നാ​ണ് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.
പ​രീ​ക്ഷാ​ഭ​യം ഉ​ൾ​പ്പെ​ട​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ മൈ​ൻ​ഡ് കെ​യ​റി​ൽ​നി​ന്നു​ള്ള വി​ദ​ഗ്ധ​ർ ആ​വ​ശ്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ്യ​ക്തി​ഗ​ത കൗ​ൺ​സ​ലിം​ഗ് സേ​വ​ന​വും ല​ഭ്യ​മാ​ക്കി. സ്‌​കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് പു​ളി​ക്ക​ൻ വി​സി, പ്രി​ൻ​സി​പ്പ​ൽ ജ​യിം​സ്, മേ​രീ​ക്വീ​ൻ​സ് മൈ​ൻ​ഡ് കെ​യ​ർ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മ​തി​ല​ക​ത്ത് സി​എം​ഐ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.