മഞ്ഞനി​ക്ക​ര തീ​ർ​ഥാ​ട​കർ​ക്ക് നീ​ലി​മം​ഗ​ല​ത്ത് സ്വീ​ക​ര​ണം എ​ട്ടി​ന്
Sunday, February 5, 2023 11:45 PM IST
നീ​​ലി​​മം​​ഗ​​ലം: മ​​ഞ്ഞനി​​ക്ക​​ര​ തീ​​ർ​​ഥാ​​ട​​ക​​ർ​​ക്ക് നീ​​ലി​​മം​​ഗ​​ലം സെ​​ന്‍റ് മേ​​രീ​​സ് യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി പ​​ള്ളി​​യി​​ൽ സ്വീ​​ക​​ര​​ണം ന​​ൽ​​കും.
ഏ​​ഴി​​ന് ഉ​​ച്ച​​യോ​​ടെ നേ​​ർ​​ച്ച​​സ​​ദ്യ​​ക്കു​​ള്ള ക​​റി​​ക്ക് വെ​​ട്ടു ആ​​രം​​ഭി​​ക്കും. രാ​​ത്രി ഏ​​ഴി​​നു പ​​ള്ളി​​യി​​ലെ കെ​​ടാ​​വി​​ള​​ക്കി​​ൽ​​നി​​ന്നു ചെ​​ന്പ​​ടു​​പ്പി​​ലേ​​ക്കു തീ ​​പ​​ക​​രു​​ന്ന​​തോ​​ടെ നേ​​ർ​​ച്ച​​സ​​ദ്യ​​ക്കു​​ള്ള പാ​​ച​​കം ആ​​രം​​ഭി​​ക്കും. എ​​ട്ടി​​നു രാ​​വി​​ലെ ആ​​റി​​നു ഗാ​​ന്ധി​​ന​​ഗ​​റി​​ൽ ന​​ഗ​​ര​​സ​​ഭ​​യു​​ടെ​​യും പ​​ള്ളി​​യു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ തീ​​ർ​​ഥാ​​ട​​ക​​രെ സ്വീ​​ക​​രി​​ച്ചു പ​​ള്ളി​​യി​​ലേ​​ക്ക് ആ​​ന​​യി​​ക്കും. രാ​​വി​​ലെ 7.30നു ​​ഫാ. റെ​​ജി ക​​ച്ചേ​​രി​​ക്കു​​ഴി​​യി​​ലി​​ന്‍റെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. തു​​ട​​ർ​​ന്നു തീ​​ർ​​ഥാ​​ട​​ക​​ർ പ​​ള്ളി​​യി​​ലും സ​​മീ​​പ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ നാ​​നാ​​ജാ​​തി മ​​ത​​സ്ഥ​​രു​​ടെ​​യും ഇ​​ട​​വ​​ക​​ക്കാ​​രു​​ടെ​​യും ഭ​​വ​​ന​​ങ്ങ​​ളി​​ലു​​മാ​​യി വി​​ശ്ര​​മം. രാ​​വി​​ലെ 11നു ​​ആ​​രം​​ഭി​​ക്കു​​ന്ന നേ​​ർ​​ച്ച​​സ​​ദ്യ​​യെ​ത്തു​​ട​​ർ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നു പ​​ള്ളി​​യി​​ലെ പ്രാ​​ർ​​ഥ​​ന​​ക്കു​​ശേ​​ഷം തീ​​ർ​​ഥാ​​ട​​ക​​ർ കോ​​ട്ട​​യം സിം​​ഹാ​​സ​​ന പ​​ള്ളി​​യി​​ലേ​​ക്കു പോ​​കും. 1958 മു​​ത​​ൽ തു​​ട​​ർ​​ച്ച​​യാ​​യി എ​​ല്ലാ​​വ​​ർ​​ഷ​​വും തീ​​ർ​​ഥാ​​ട​​ക​​ർ​​ക്കു പ​​ള്ളി​​യി​​ൽ സ്വീ​​ക​​ര​​ണ​​വും നേ​​ർ​​ച്ച സ​​ദ്യ​​യും ന​​ൽ​​കി​​വ​​രു​​ന്നു.
വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​മ​​നോ​​ജ് സ്ക​​റി​​യ വാ​​ളം​​പ​​റ​​ന്പി​​ൽ, ഫാ. ​​എ​​ബി ജോ​​ണ്‍ കു​​റി​​ച്ചി​​മ​​ല​​യി​​ൽ, സ്വീ​​ക​​ര​​ണ ക​​മ്മി​​റ്റി ക​​ണ്‍​വീ​​ന​​ർ​​മാ​​രാ​​യ കെ.​​കെ. ഐ​​പ്പ്, പി.​​എം. മാ​​ത്യു, സെ​​ക്ര​​ട്ട​​റി ജെ​​റി​​ൻ കു​​ര്യ​​ൻ, പി.​​എം. കു​​ര്യാ​​ക്കോ​​സ്, പി.​​വി. മാ​​ത്യു, സി.​​സി. വി​​ജു എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.