അ​കാ​ര​ണ​മാ​യി നി​ഷേ​ധി​ച്ച ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ക ഉ​പ​ഭോ​ക്താ​വി​ന് ന​ല്‍​കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വ്
Sunday, February 5, 2023 11:09 PM IST
പെ​​രു​​വ: അ​​കാ​​ര​​ണ​​മാ​​യി നി​​ഷേ​​ധി​​ച്ച ഇ​​ന്‍​ഷ്വ​​റ​​ന്‍​സ് തു​​ക ഉ​​പ​​ഭോ​​ക്താ​​വി​​ന് ന​​ല്‍​കാ​​ന്‍ കോ​​ട്ട​​യം ഉ​​പ​​ഭോ​​ക്തൃ​​ത കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടു. പെ​​രു​​വ കാ​​രി​​ക്കോ​​ട് സു​​ലോ​​ച​​ന സ​​ദ​​ന​​ത്തി​​ല്‍ പ്രി​​ന്‍​സ് ഭാ​​സ്‌​​ക്ക​​ര്‍ അ​​ഡ്വ. ടി.​​ആ​​ര്‍. സ​​ത്യ​​ന്‍ മു​​ഖേ​​ന റി​​ല​​യ​​ന്‍​സ് ജ​​ന​​റ​​ല്‍ ഇ​​ന്‍​ഷ്വ​​റ​​ന്‍​സ് ക​​മ്പ​​നി​​ക്കെ​​തി​​രേ ന​​ല്‍​കി​​യ പ​​രാ​​തി​​യി​​ലാ​​ണ് വി​​ധി. പ്ര​​സി​​ഡ​​ന്‍റ് വി.​​എ​​സ്. മ​​നു​​ലാ​​ല്‍, മെ​​മ്പ​​ര്‍​മാ​​രാ​​യ ആ​​ര്‍.​​ബി​​ന്ദു, കെ.​​എം. ആ​ന്‍റോ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ഫോ​​റ​​ത്തി​​ന്‍റേ​​താ​​ണ് വി​​ധി.
പ​​രാ​​തി​​ക്കാ​​ര​​ന്‍ റി​​ല​​യ​​ന്‍​സ് ജ​​ന​​റ​​ല്‍ ഇ​​ന്‍​ഷ്വ​​റ​​ന്‍​സ് ക​​മ്പ​​നി​​യി​​ല്‍നി​​ന്നു കോ​​വി​​ഡ് പ്രൊ​​ട്ട​​ക്ഷ​​ന്‍ പോ​​ളി​​സി എ​​ടു​​ത്തി​​രു​​ന്നു. ഇ​​തി​​ല്‍ കോ​​വി​​ഡ് രോ​​ഗി​​ക്ക് ര​​ണ്ട് ല​​ക്ഷ​​വും സ​​മ്പ​​ര്‍​ക്ക​​ത്തി​​ല്‍ വ​​രു​​ന്ന​​വ​​ര്‍​ക്ക് ഒ​​രു ല​​ക്ഷം രൂ​​പ​​യു​​മാ​​ണ് പോ​​ളി​​സി തു​​ക. ഇ​​ത​​നു​​സ​​രി​​ച്ചു പ​​രാ​​തി​​ക്കാ​​ര​​ന്‍റെ സ​​ഹോ​​ദ​​ര​​ന് കോ​​വി​​ഡ് ബാ​​ധി​​ക്കു​​ക​​യും പ​​രാ​​തി​​ക്കാ​​ര​​ന്‍ ഹോം ​​ക്വാ​​റ​​ന്‍റൈ​​നി​​ല്‍ പ്ര​​വേ​​ശി​​ക്കു​​ക​​യും ചെ​​യ്തു. എ​​ന്നാ​​ല്‍ സ​​ര്‍​ക്കാ​​ര്‍ ക്വാ​​റ​​ന്‍റൈ​ന്‍ സെ​​ന്‍റ​​റി​​ല്‍ പ്ര​​വേ​​ശി​​ച്ചാ​​ല്‍ മാ​​ത്ര​​മേ പോ​​ളി​​സി തു​​ക ല​​ഭി​​ക്കു​​ക​​യു​​ള്ളു​​വെ​​ന്ന് ക​​മ്പ​​നി വ്യ​​ക്ത​​മാ​​ക്കി. എ​​ന്നാ​​ല്‍ കോ​​വി​​ഡ് ബാ​​ധി​​ത​​രു​​ടെ എ​​ണ്ണം വ​​ര്‍​ധി​​ച്ചി​​രു​​ന്ന​​തി​​നാ​​ല്‍ സ​​മ്പ​​ര്‍​ക്ക​​ത്തി​​ലു​​ള്ള​​വ​​ര്‍​ക്ക് സ​​ര്‍​ക്കാ​​ര്‍ ക്വാ​​റ​​ന്‍റൈ​ന്‍ സെ​​ന്‍റ​​ര്‍ ല​​ഭ്യ​​മ​​ല്ലാ​​യി​​രു​​ന്നു.
വീ​​ട്ടി​​ല്‍ ക്വാ​​റ​​ന്‍റൈ​​നി​​ലി​​രു​​ന്ന​​പ്പോ​​ള്‍ ആ​​രോ​​ഗ്യ വ​​കു​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട രേ​​ഖ​​ക​​ള്‍ പ​​രി​​ശോ​​ധി​​ച്ചാ​​ണ് കോ​​ട​​തി പ​​രാ​​തി​​ക്കാ​​ര​​ന് ഒ​​രു ല​​ക്ഷം രൂ​​പ​​യും പ​​തി​​നാ​​യി​​രം രൂ​​പാ കോ​​ട​​തി​​ച്ചി​​ല​​വ് ന​​ല്‍​കാ​​നും 2020 ഡി​​സം​​ബ​​ര്‍ മു​​ത​​ല്‍ ഒ​​മ്പ​​ത് ശ​​ത​​മാ​​നം പ​​ലി​​ശ​​യു​​ള്‍​പ്പെ​​ടെ ന​​ല്‍​കാ​​നും ഉ​​ത്ത​​ര​​വാ​​യ​​ത്.