ഒ​രു​മ​യു​ടെ പ്ര​തീ​ക​മാ​യി തി​രു​നാ​ൾ കൊ​ടി​യേ​റ്റ്
Sunday, February 5, 2023 10:02 PM IST
മു​ണ്ട​ക്ക​യം: കു​ടും​ബ​ത്തി​ന്‍റെ ഒ​രു​മ​യും കൂ​ട്ടാ​യ്മ​യും പ്ര​ക​ട​മാ​ക്കി സം​യു​ക്ത തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി മു​ണ്ട​ക്ക​യം സെ​ന്‍റ് മേ​രീ​സ് റോ​മ​ൻ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ കൊ​ടി​യേ​റി.
ഇ​ട​വ​ക​യി​ലെ ഓ​രോ കു​ടും​ബ​ങ്ങ​ളും നെ​യ്തെ​ടു​ത്ത 700ല​ധി​കം തി​രു​നാ​ൾ പ​താ​ക​ക​ൾ ഒ​രു കൊ​ടി​മ​ര​ത്തി​ൽ ഉ​യ​ർ​ത്തി​യാ​ണ് ഒ​രു​മ​യു​ടെ സ​ന്ദേ​ശം ന​ൽ​കു​ന്ന​ത്.
വൈ​വി​ധ്യം നി​റ​ഞ്ഞ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ധീ​ര​മാ​യ മു​ന്നേ​റ്റ​ത്തി​ന്‍റെ​യും ഉ​ന്ന​ത ചി​ന്ത​യു​ടെ​യും പ്ര​തീ​ക​മാ​യി​ട്ടാ​ണ് ഇത്ത​ര​ത്തി​ൽ തി​രു​നാ​ൾ കൊ​ടി ഉ​യ​ർ​ത്തി​യ​തെ​ന്ന് സെ​ന്‍റ് മേ​രീ​സ് പ​ള്ളി അ​ധി​കൃ​ത​ർ വ്യ​ക്ത​മാക്കി.
വി​കാ​രി ഫാ. ​ടോം ജോ​സ് തി​രു​നാ​ൾ കൊ​ടി​യേ​റ്റി. മോ​ൺ. ഹെ​ൻ​ട്രി കൊ​ച്ചു​പ​റ​മ്പി​ൽ, ഫാ. ​ജ​സ്റ്റി​ൻ കാ​രാം​കു​ന്നേ​ൽ, ഫാ. ​ജോ​ബ് കു​ഴി​വ​യ​ലി​ൽ, ഇ​ട​വ​ക സെ​ക്ര​ട്ട​റി റെ​ജി ചാ​ക്കോ, ക​ൺ​വീ​ന​ർ ജാ​ക്സ​ൺ പോ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.