ഉ​ഴ​വൂ​രി​ല്‍ കി​ട​പ്പു​രോ​ഗി​ക​ളെ തേ​ടി ഇ​നി ഹോ​മി​യോ, ആ​യു​ര്‍​വേ​ദ വി​ഭാ​ഗ​വും
Sunday, February 5, 2023 9:37 PM IST
ഉ​ഴ​വൂ​ര്‍: പ​ഞ്ചാ​യ​ത്തി​ലെ കി​ട​പ്പു​രോ​ഗി​ക​ള്‍​ക്ക് ആ​ശ്വാ​സ​വു​മാ​യി ആ​യു​ര്‍​വേ​ദ, ഹോ​മി​യോ വ​കു​പ്പു​ക​ളും. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ന​ട​പ്പി​ലാ​ക്കു​ന്ന "അ​രി​കെ' എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ഞ്ചാ​യ​ത്തി​ലും ഈ ​അ​വ​സ​രം ഒ​രു​ക്കു​ന്ന​ത്. പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് ആ​യു​ര്‍​വേ​ദ, ഹോ​മി​യോ മെ​ഡി​ക്ക​ല്‍ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ആ​രം​ഭി​ച്ചു.
പ​ദ്ധ​തി​യു​ടെ തു​ട​ക്ക​ത്തി​ൽ മാ​സ​ത്തി​ല്‍ ഒ​രു ത​വ​ണ കി​ട​പ്പു​രോ​ഗി​ക​ളെ സ​ന്ദ​ര്‍​ശി​ച്ച് ആ​വ​ശ്യ​മാ​യ മ​രു​ന്നും പ​രി​ച​ര​ണ​വും ആ​യു​ര്‍​വേ​ദ, ഹോ​മി​യോ ഡോ​ക്ട​ര്‍​മാ​ര്‍ ന​ല്‍​കു​ന്ന​തി​നാ​ണു തീ​രു​മാ​നം. പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ വാ​ഹ​ന​വും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും നി​ല​വി​ലെ പ​ഞ്ചാ​യ​ത്ത് പാ​ലി​യേ​റ്റീ​വ് യൂ​ണി​റ്റി​ല്‍​നി​ന്നു ല​ഭ്യ​മാ​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണി​സ് പി. ​സ്റ്റീ​ഫ​ന്‍ അ​റി​യി​ച്ചു. ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സ​ജേ​ഷ്, ഹോ​മി​യോ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ ഡോ. ​സ്മി​ത മോ​ഹ​ന്‍, ഡോ. ​അ​നു​ഷ ആ​ര്‍. നാ​യ​ര്‍ എ​ന്നി​വ​രാ​ണ് പ​ദ്ധ​തി​ക്കു നേ​തൃ​ത്വം ന​ല്‍​കു​ന്നത്.
ന​ട​പ്പു സാ​മ്പ​ത്തി​ക​വ​ര്‍​ഷം മ​രു​ന്നു വാ​ങ്ങു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് ആ​യൂ​ര്‍​വേ​ദ ആ​ശു​പ​ത്രി​ക്ക് അ​ഞ്ചു ല​ക്ഷം രൂ​പ​യും ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക് 3.2 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പാ​ലി​യേ​റ്റീ​വ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 5.95 ല​ക്ഷം രൂ​പ​യാ​ണ് പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്നത്.