തീ​ക്കോ​യി സെ​​ന്‍റ്് മേ​രീ​സ് പാ​ലാ രൂ​പ​ത​യി​ലെ മി​ക​ച്ച സ​ൺ​ഡേ സ്കൂ​ൾ
Wednesday, February 1, 2023 10:26 PM IST
തീ​ക്കോ​യി: പാ​ലാ രൂ​പ​ത​യി​ലെ മി​ക​ച്ച സ​ൺ​ഡേ സ്കൂ​ളി​നു​ള്ള ബെ​സ്റ്റ് സ​ൺ​ഡേ സ്കൂ​ൾ പു​ര​സ്കാ​ര​ത്തി​ന് തീ​ക്കോ​യി സെ​​ന്‍റ് മേ​രീ​സ് അ​ർ​ഹ​രാ​യി. വി​ശ്വാ​സ​പ​രി​ശീ​ല​ന സം​ഗ​മ​ത്തി​ൽ രൂ​പ​ത അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ൽ നി​ന്നും കു​ട്ടി​ക​ൾ അ​ധ്യാ​പ​ക​രോ​ടൊ​പ്പം സ​മ്മാ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.
പാ​ലാ രൂ​പ​ത വി​ശ്വാ​സ​പ​രി​ശീ​ല​ന കേ​ന്ദ്ര​വും ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ക​ലോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ ര​ണ്ടാംസ്ഥാ​ന​വും മാ​ർ​ഗം​ക​ളി​യി​ലും സ​ൺ​ഡേ സ്കൂ​ൾ ആ​ന്ത​ത്തി​ലും ഒ​ന്നാംസ്ഥാ​ന​വും തീ​ക്കോ​യി ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.
മി​ഷ​ൻ ലീ​ഗി​​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ്രേ​ക്ഷി​ത​റാ​ലി​യി​ലും തീ​ക്കോ​യി ചാ​മ്പ്യ​ന്മാ​രാ​യി​രു​ന്നു. ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​തോ​മ​സ് മേ​നാ​ച്ചേ​രി, ഹെ​ഡ്മാ​സ്റ്റ​ർ ജോ​ജോ ജോ​സ​ഫ് പു​ന്ന​പ്ലാ​ക്ക​ൽ കൈ​ക്കാ​ര​ൻ​മാ​രാ​യ സെ​ബാ​സ്റ്റ്യ​ൻ പേ​ണ്ടാ​ന​ത്ത്, ജോ​ർ​ജ് ത​യ്യി​ൽ, സോ​ണി ഞ​ള്ളം​പു​ഴ, ടോ​മി പു​ല്ലാ​ട്ട് തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​ന്ദി​ച്ചു.