പാ​ലാ ക​ത്തീ​ഡ്ര​ലി​ല്‍ മ​ദ്ധ്യ​സ്ഥ പ്രാ​ര്‍​ത്ഥ​ന
Wednesday, February 1, 2023 10:26 PM IST
പാ​ലാ: രൂ​പ​താ ക​രി​സ്മാ​റ്റി​ക് സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ രാ​വി​ലെ 9.15 മു​ത​ല്‍ ര​ണ്ടുവ​രെ പാ​ലാ ക​ത്തീ​ഡ്ര​ലി​ല്‍ ഉ​പ​വാ​സ മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന ന​ട​ത്തും. രാ​വി​ലെ 9.15ന് ​ജ​പ​മാ​ല, വ​ച​ന​പ്ര​ഘോ​ഷ​ണം- ബ്ര​ദ​ര്‍ തോ​മ​സ് ജോ​സ​ഫ് ഇ​ല​പ്പ​ത്തി​നാ​ല്‍, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. വി​ശു​ദ്ധ കു​ര്‍​ബാ​ന- ഫാ. ​അ​ഗ​സ്റ്റ്യ​ന്‍ തെ​രു​വ​ത്ത്. ഫാ. ​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ല്‍, ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍ ടീ​മം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കു​ന്നു. കു​മ്പ​സാ​രി​ക്കു​വാ​നും സ്പി​രി​ച്വ​ല്‍ ഷെ​യ​റി​ംഗി​നും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ം. രോ​ഗി​ക​ള്‍​ക്കു​വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ര്‍​ഥന ഉണ്ടായിരിക്കും.

മൂ​ഴൂ​ര്‍ പ​ള​ളി​യി​ല്‍ തി​രു​നാ​ള്‍

മൂ​ഴൂ​ര്‍: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും. നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ര്‍​ബാ​ന-​ഫാ. എ​ബ്രാ​ഹം ത​ക​ടി​യേ​ല്‍. രാ​ത്രി 7.30ന് ​ഗാ​ന​മേ​ള (കോ​ട്ട​യം ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ്). നാ​ലി​ന് രാ​വി​ലെ 6.30നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. 6.30ന് ​പ്ര​ദ​ക്ഷി​ണം, പ്ര​സം​ഗം. അ​ഞ്ചി​ന് രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, രാ​വി​ലെ 9.30ന് ​തി​രു​നാ​ള്‍ റാ​സ. പ്ര​സം​ഗം. പ്ര​ദ​ക്ഷി​ണം.