ഹെ​ൻ‌​റി ബേ​ക്ക​ർ കോ​ള​ജി​ന് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം
Friday, January 27, 2023 10:17 PM IST
മേ​ലു​കാ​വ്: ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​ര​ത്തി​ൽ മേ​ലു​കാ​വ് ഹെ​ൻ‌​റി ബേ​ക്ക​ർ കോ​ള​ജ് സം​സ്ഥാ​ന​ത​ല​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​വും ജി​ല്ലാ​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും നേ​ടി അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം കൈ​വ​രി​ച്ചു.
തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നി​ൽ​നി​ന്ന് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി.​എ​സ്. ഗി​രീ​ഷ്കു​മാ​ർ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. കോ​ട്ട​യം ജി​ല്ലാ​ത​ല​ത്തി​ൽ നേ​ടി​യ പു​ര​സ്കാ​രം പാ​മ്പാ​ടി കെ​ജി കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ള​ക്‌​ട​ർ ഡോ. ​പി.​കെ. ജ​യ​ശ്രീ​യി​ൽ​നി​ന്ന് ഡോ. ​ജി​ബി​ൻ മാ​ത്യു​വും ഏ​റ്റു​വാ​ങ്ങി.