ഹ​രി​ത​ക​ര്‍മ്മ സേ​നാം​ഗ​ങ്ങ​ള്‍ക്ക് സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത ു
Thursday, January 26, 2023 12:02 AM IST
വെ​ച്ചൂ​ര്‍: ഹ​രി​ത​ക​ര്‍മ്മ സേ​നാം​ഗ​ങ്ങ​ള്‍ക്ക് തൊ​ഴി​ല്‍ സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത് വെ​ച്ചൂ​ര്‍ പ​ഞ്ചാ​യ​ത്ത്. യൂ​ണി​ഫോം, ഷൂ​സ്, കൈ​യു​റ, തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് മു​ത​ലാ​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും ഹ​രി​ത​ക​ര്‍മ്മ​സേ​ന​യു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കി​യ​താ​യി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് കൊ​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ആ​ര്‍. ഷൈ​ല​കു​മാ​ര്‍ പ​റ​ഞ്ഞു.
75,000 രൂ​പ ചെ​ല​വി​ട്ടാ​ണ് പ​ഞ്ചാ​യ​ത്തി​ലെ 26 ഹ​രി​ത​ക​ര്‍മ്മ സേ​നാം​ഗ​ങ്ങ​ള്‍ക്കാ​ണ് സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത​ത്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്‍സി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സോ​ജി ജോ​ര്‍ജ്, പി.​കെ. മ​ണി​ലാ​ല്‍, ബീ​ന, ഗീ​ത​സോ​മ​ന്‍, സ​ഞ്ജ​യ​ന്‍, സ്വ​പ്ന മ​നോ​ജ്, ബി​ന്ദു രാ​ജു, മി​നി​മോ​ള്‍, ആ​ന്‍സി ത​ങ്ക​ച്ച​ന്‍, ചാ​ന്ദി​നി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.